ഒ​റ​വ​യ്ക്ക​ൽ- കൂ​രാ​ലി റോ​ഡി​ലെ ക​ലു​ങ്ക് ത​ക​ർ​ന്നു
Sunday, May 28, 2023 2:02 AM IST
അ​രീ​പ്പ​റ​ന്പ്: ഒ​റ​വ​യ്ക്ക​ൽ-​കൂ​രാ​ലി റോ​ഡി​ൽ അ​രീ​പ്പ​റ​ന്പ് തൊ​ണ്ടി​പ്പ​ടി​ക്കു സ​മീ​പം ക​ലു​ങ്ക് ത​ക​ർ​ന്നു. റോ​ഡി​ലെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ക​ലു​ങ്കാ​ണ് ത​ക​ർ​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. സ​മീ​പ​വാ​സി​ക​ൾ മ​ണ​ർ​കാ​ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പാ​ന്പാ​ടി പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ സ്ഥാ​പി​ച്ച് ഭാ​ര​വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ട്ടു. ക​ലു​ങ്ക് പു​ന​ർ​നി​ർ​മി​ക്കാ​ൻ എ​സ്റ്റി​മേ​റ്റെ​ടു​ത്ത് സ​ർ​ക്കാ​രി​ലേ​ക്കു ന​ൽ​കി​യ​താ​യി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ക​ലു​ങ്കി​ലൂ​ടെ അ​മി​ത​ഭാ​രം ക​യ​റ്റി വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​താ​ണ് ക​ലു​ങ്ക് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.