സ​പ്പോ​ര്‍ട്ട് എ ​ചൈ​ല്‍ഡ് പ​ദ്ധ​തി മി​ക​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​നം: മാ​ര്‍ ജോസഫ് പെ​രു​ന്തോ​ട്ടം
Sunday, May 28, 2023 1:54 AM IST
ച​ങ്ങ​നാ​ശേ​രി: ആ​ത്മ​താ​കേ​ന്ദ്ര​ത്തി​ന്‍റെ സ​പ്പോ​ര്‍ട്ട് എ ​ചൈ​ല്‍ഡ് പ്ര​വ​ര്‍ത്ത​ന പ​ദ്ധ​തി ഒ​രു ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​വും സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ മാ​തൃ​ക​യുമാ​ണെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. അ​തി​രൂ​പ​ത ആ​ത്മ​താ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​പ്പോ​ര്‍ട്ട എ ​ചൈ​ല്‍ഡ് പ​ദ്ധ​തി​യു​ടെ 19 -ാമ​ത് വാ​ര്‍ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്.

ആ​ത്മ​താ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​തര​ണം ജെ​സി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​സ​ഫ്, എ​ന്‍.​പി. തോ​മ​സ് ന​ട​യ്ക്ക​ല്‍, അ​രു​ണ്‍ ആ​ലു​ങ്ക​ല്‍ എ​ന്നി​വ​രും പ്ര​ഫ. മ​റി​യാ​മ്മ ജോ​സ​ഫ് അ​റു​പ​റ​യി​ല്‍, ഡോ. ​രാ​ജു തോ​മ​സ് ചെ​ത്തി​പ്പു​ഴ, ജോ​ണി പാ​ല​മു​റി​യി​ല്‍, കു​ട്ടി​യ​മ്മ അ​ല​ക്‌​സാ​ണ്ട​ര്‍ എ​ന്നി​വ​ര്‍ സാ​മ്പ​ത്തി​ക​സ​ഹാ​യ വി​ത​ര​ണ​വും നി​ര്‍വ​ഹി​ച്ചു. ഡോ.​എ​സ്.​ജി. ബി​ജു, ജോ​ബ് എ.​റ്റി. അ​റു​പ​റ​യി​ല്‍, ജോ​സ് കു​ള​ങ്ങ​ര, റ്റി.​എം. മാ​ത്യു ത​ച്ചി​ലേ​ട്ട്, ജി​ന്‍സി രാ​ജ​ന്‍, ട്രീ​സാ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.