കോ​ള​നി​യി​ലെ വീ​ടു​ക​ൾ ജീ​ർ​ണി​ച്ച് ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ
Sunday, May 28, 2023 1:49 AM IST
ത​ല​യാ​ഴം: ത​ല​യാ​ഴം രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ലെ 50 കു​ടും​ബ​ങ്ങ​ളി​ൽ പ​കു​തി​യി​ല​ധി​കം കു​ടും​ബ​ങ്ങ​ളും ക​ഴി​യു​ന്ന​ത് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണി​ച്ച് ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​യ വീ​ടു​ക​ളി​ൽ. ര​ണ്ട് പ​തി​റ്റാ​ണ്ടു മു​മ്പ് നി​ർ​മി​ച്ച ഒ​റ്റ​മു​റി വീ​ട്ടി​ൽ അ​സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ന​ടു​വി​ലാ​ണ് കു​ട്ടി​ക​ളു​മാ​യി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത്.

പ​ല വീ​ടു​ക​ളും മ​ഴ പെ​യ്താ​ൽ ചോ​രും. ഒ​റ്റ മു​റി വീ​ട്ടി​ൽ മു​റി​യു​ടെ മൂ​ല​യ്ക്കാ​യി പേ​രി​നൊ​രു അ​ടു​ക്ക​ള​യാ​ണു​ള്ള​ത്. ചി​ല വീ​ടു​ക​ളോ​ടു ചേ​ർ​ന്ന് വീ​ട്ടു​കാ​ർ മു​റി നി​ർ​മി​ച്ച് സൗ​ക​ര്യം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് കോ​ള​നി നി​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. ജീ​ർ​ണി​ച്ച് ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​യ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത ഭ​വ​ന​മൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.