95 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ത​മ്പ​കമ​ര​ത്തെ ആ​ദ​രി​ക്കു​ന്നു
Sunday, May 28, 2023 1:43 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: 95 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ത​മ്പ​ക മ​ര​ത്തെ ആ​ദ​രി​ക്കു​ന്നു. ടി​ബി റോ​ഡി​ല്‍ ക​രി​പ്പാ​പ്പ​റ​മ്പി​ല്‍ കെ.​സി. ഡൊ​മി​നി​ക്കി​ന്‍റെ (ബാ​ബു​ച്ചാ​യ​ന്‍) വീ​ട്ടു​മു​റ്റ​ത്താ​ണ് 95 വ​ര്‍​ഷം പ്രാ​യ​മാ​യ ര​ണ്ടു ത​മ്പ​ക മ​ര​ങ്ങ​ള്‍ ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന​ത്. കൊ​ല്ല​വ​ർ​ഷം 1103 പ​ത്താം മാ​സം ഏ​ഴി​ന് ക​രി​പ്പാ​പ്പ​റ​മ്പ് ത​റ​വാ​ട്ട് മു​റ്റ​ത്ത് കെ.​സി. ഡൊ​മി​നി​ക്കി​ന്‍റെ മു​ത്ത​ച്ഛ​ന്‍ ഡൊ​മി​നി​ക് തൊ​മ്മ​നാ​ണ് നി​ല​മ്പൂ​രി​ൽനി​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ത​മ്പ​ക​ത്തൈ എ​ത്തി​ച്ചു ന​ട്ട​ത്. മു​ത്ത​ച്ഛ​ന്‍ ന​ട്ടുവ​ള​ത്തി​യ മ​രം ഒ​രു നി​ധി​പോ​ലെ കാ​ത്തുസൂ​ക്ഷി​ക്കു​ക​യാ​ണ് കൊ​ച്ചു​മ​ക​ന്‍ ഡൊ​മി​നി​ക്കും.

ജ​നു​വ​രി മു​ത​ല്‍ ഏ​പ്രി​ല്‍ വ​രെ​യാ​ണ് ത​മ്പ​കം പൂ​ക്കു​ന്ന കാ​ലം. കാ​യ്ക​ള്‍ പ​റ​ന്നുവീ​ണ് തൊ​ട്ട​ടു​ത്ത തൊ​ടി​ക​ളി​ലും മ​രം വ​ള​ര്‍​ന്നു നി​ല്‍​പ്പു​ണ്ട്. അ​യ​ണ്‍ വു​ഡ് ഓ​ഫ് മ​ല​ബാ​ര്‍ എ​ന്നാ​ണ് ഇം​ഗ്ലീ​ഷ് നാ​മം. ബ്ര​ിട്ടീ​ഷു​കാ​ര്‍ റെ​യി​ല്‍വേ ​പാ​ളം നി​ര്‍​മാ​ണം, ഡാം ​നി​ര്‍​മാ​ണം, തൂ​ക്കു​പാ​ലം എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന​തി​നു ത​മ്പ​കം ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

95 വ​യ​സാ​യ ത​മ്പ​ക​ത്തെ വൃ​ക്ഷ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി ജൂ​ണ്‍ ര​ണ്ടി​ന് ആ​ദ​രി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ തി​രി തെ​ളി​യി​ക്കും. ച​ട​ങ്ങി​ല്‍ 100 തൈ​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും.

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ബി​നു, കോ -ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഗോ​പ​കു​മാ​ര്‍ ക​ങ്ങ​ഴ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.