സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ന് അ​വാ​ർ​ഡു​ക​ൾ
Sunday, May 28, 2023 1:43 AM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ന് അ​ക്കാ​ഡ​മി​ക് മി​ക​വി​നു ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ. എം​ജി യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും റാ​ങ്കു​ക​ൾ ഉ​ൾ​പ്പെടെ വി​ദ്യാ​ർ​ഥി​ക​ൾ നി​ര​വ​ധി റാ​ങ്ക് നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചു.

കോ​ള​ജി​നു ദു​ബാ​യ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ അ​ക്കാ​ഡ​മി​ക് മി​ക​വി​നു​ള്ള അ​വാ​ർ​ഡ് ദു​ബാ​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ദു​ബാ​യ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഹി​സ് എ​ക്സ​ല​ൻ​സി സൈ​ദ് ഹ​രി​ബ് കോ​ള​ജ് ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സി​ന് കൈ​മാ​റി.

കോ​ള​ജി​ലെ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ ഫി​ഫ വേ​ൾ​ഡ് ക​പ്പി​ന്‍റെ കേ​റ്റ​റിം​ഗ് ഡി​വി​ഷ​നി​ൽ പ​ങ്കെ​ടു​ത്തു സേ​വ​നം ചെ​യ്ത​തു പ​രി​ഗ​ണി​ച്ച് ഫി​ഫ വേ​ൾ​ഡ് ക​പ്പ് സു​പ്രീം ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് ഫി​ഫ ഖ​ത്ത​ർ വേ​ൾ​ഡ് ക​പ്പ് സു​പ്രീം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹി​സ് എ​ക്സ​ല​ൻ​സി ഹ​സ​ൻ അ​യി ത​വാ​ഡി​യും അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് കൃ​ഷി മ​ന്ത്രി ടി. ​പ്ര​സാ​ദും മി​ക​ച്ച അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സൗ​ഹൃ​ദ കാ​മ്പ​സി​നു​ള്ള കെ​വൈ​എം​എ കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ​യും കോ​ള​ജ് അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി.
എം​ജി യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ൽ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ള്ള കോ​ള​ജ് യു​ജി​സി ര​ണ്ട് (​എ​ഫ്) എ​ൻ​ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തും ഈ ​വ​ർ​ഷ​മാ​ണ്. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും ജോ​ലി ഉ​റ​പ്പു ന​ൽ​കു​ന്ന നി​ര​വ​ധി കോ​ഴ്സു​ക​ളു​ള്ള കോ​ള​ജി​ൽ എ​ല്ലാ വ​ർ​ഷ​വും ശ​മ്പ​ള​ത്തോ​ടു​കൂ​ടി യു​എ​ഇ​യി​ൽ ഇ​ന്‍റേൺ​ഷി​പ്പ് ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്സും നിലവിലുണ്ട്.എ​സി​സി​എ, സി​എ, സി​എം​എ, സി​പി​എ, ഇ​എ തു​ട​ങ്ങി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഴ്സു​ക​ളും നടക്കുന്നുണ്ട്.