വാ​ഴ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ല്‍
Saturday, May 27, 2023 12:28 AM IST
ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി സ​ഹ​ക​ര​ണ​ബാ​ങ്ക് കെ-108 ​ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡി​ലേ​ക്കു നാ​ളെ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വാ​ഴ​പ്പ​ള്ളി സ​ര്‍വീ​സ് സ​ഹ​ക​ര​ണ ഫോ​റ​ത്തി​ന്‍റെ ഹ​ര്‍ജി പ​രി​ഗ​ണി​ച്ച് അം​ഗ​ങ്ങ​ള്‍ വോ​ട്ടു ചെ​യ്യു​ന്ന​തി​ന് ബാ​ങ്ക് ഐ​ഡി കാ​ര്‍ഡി​നു പു​റ​മേ മ​റ്റൊ​രു തി​രി​ച്ച​റി​യ​ല്‍ രേ​ഖ കൂ​ടി ഹാ​ജ​രാ​ക്ക​ണ​മെ​ന്നും വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വീ​ഡി​യോ​യി​ല്‍ റി​ക്കോ​ര്‍ഡ് ചെ​യ്യ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ജ​ഡ്ജി എ​ന്‍. നാ​ഗ​രേ​ഷ് ഉ​ത്ത​ര​വാ​യി.
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ളി​ല്‍ ശ​ക്ത​മാ​യ കാ​വ​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​ന് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. വാ​ഴ​പ്പ​ള്ളി സ​ര്‍വീ​സ് സ​ഹ​ക​ര​ണ ഫോ​റ​ത്തി​നുവേണ്ടി അഡ്വ. ജോൺ വർഗീസ് ഹാജരായി.

മ​ന​യ്ക്ക​ചി​റ പു​ത്ത​നാ​റ്റി​ല്‍
ജ​ലോ​ത്സ​വം ന​ട​ത്താ​ന്‍ തീ​രു​മാ​നം

ച​ങ്ങ​നാ​ശേ​രി: ജ​ലോ​ത്സ​വ​വും ടൂ​റി​സം വാ​രാ​ഘോ​ഷ​വും ഈ ​വ​ര്‍ഷം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ജ​ലോ​ത്സ​വ സ​മി​തി ക​മ്മി​റ്റി ച​ര്‍ച്ച ചെ​യ്തു. ജൂ​ണ്‍ 16നു ​മു​നി​സി​പ്പ​ല്‍ മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എം​പി, എം​എ​ല്‍എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍, പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ര്‍, അ​സോ​സി​യേ​ഷ​നു​ക​ള്‍, ക്ല​ബ്ബു​ക​ള്‍, വി​വി​ധ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, ക​ലാ കാ​യി​ക പ്രേ​മി​ക​ള്‍ എ​ന്നി​വ​രു​ടെ വി​പു​ല​മാ​യ ആ​ലോ​ച​നാ​യോ​ഗം ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
പ്ര​സി​ഡ​ന്‍റ് കെ.​വി. ഹ​രി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, സെ​ക്ര​ട്ട​റി ആ​ര്‍ട്ടി​സ്റ്റ് ദാ​സ്, ട്ര​ഷ​റ​ര്‍ സി​ബി അ​റ​യ്ക്ക​ത്ത​റ, പ്ര​ഫ. ആ​ന​ന്ദ​ക്കു​ട്ട​ന്‍, കെ.​ജെ. കൊ​ച്ചു​മോ​ന്‍, ജി.​കെ. പി​ള്ള, കെ. ​സു​രേ​ന്ദ്ര​നാ​ഥ്, പി.​കെ. സു​ശീ​ല​ന്‍, എ. ​അ​ന്‍സാ​രി, തോ​മ​സ് അ​ക്ക​ര, പി.​എ. സാ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.