ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ഓ​ഫീ​സ് നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Sunday, April 2, 2023 12:45 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന്‍റെ നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 63 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് ആ​ൻ​ഡ് ക​ണ്‍സ്ട്ര​ക്‌​ഷ​ന്‍ കോ​ര്‍പ​റേ​ഷ​നാ​ണ് നി​ര്‍മാ​ണ ചു​മ​ത​ല ന​ല്‍കി​യി​രി​ക്കു​ന്ന​ത്.
1800 സ്‌​ക്വ​യ​ര്‍ ഫീ​റ്റാ​ണ് വി​സ്തീ​ര്‍ണം, ഭാ​വി​യി​ല്‍ ര​ണ്ടു​നി​ല​ക​ള്‍കൂ​ടി നി​ര്‍മി​ക്ക​ത്ത​ക്ക​വി​ധ​മാ​ണ് നി​ര്‍മി​ക്കു​ന്ന​ത്. ഡി​വൈ​എ​സ്പി റൂം, ​റെ​ക്കോ​ര്‍ഡ്‌​സ് റൂം ​റി​സ​പ്ഷ​ന്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍, റെ​ക്കോ​ര്‍ഡ്‌​സ് റൂം, ​വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥ​ലം, ക​മ്പ്യൂ​ട്ട​ര്‍ റൂം, ​കാ​ര്‍പോ​ര്‍ച്ച്, വ​രാ​ന്ത തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും.
ഏ​പ്രി​ല്‍ അ​വ​സാ​ന​വാ​ര​മോ മേ​യ് ആ​ദ്യ​വാ​ര​മോ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കാ​നാ​ണ് ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത്.
ഡി​വൈ​എ​സ്പി ഓ​ഫീ​സി​നോ​ട് ചേ​ര്‍ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.