നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ന്‍ശേ​ഖ​രം പി​ടി​കൂ​ടി
Sunday, April 2, 2023 12:45 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​യി​ല്‍ വ​ന്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന വേ​ട്ട. ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മാ​പു​രം സ്വ​ദേ​ശി പു​ത്ത​ന്‍പീ​ടി​ക​യി​ല്‍ മു​ഹ​മ്മ​ദ് സാ​നി​ദ് (23), തി​രു​വ​ല്ല ആ​ലും​തു​രു​ത്തി കോ​തേ​ക്കാ​ട്ടു​ചി​റ ര​തീ​ഷ്‌​കു​മാ​ര്‍ (39) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഫാ​ത്തി​മാ​പു​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ഹി​ര്‍ (31), ഭാ​ര്യ ദേ​വി​ക ജി. ​നാ​യ​ര്‍ (30) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടാ​നു​ള്ള​ത്. ഇ​വ​ര്‍ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ര്‍ജി​ത​മാ​ക്കി.
മു​ഹ​മ്മ​ദ് സാ​ഹി​ര്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത ഫാ​ത്തി​മാ​പു​ര​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്കു ലോ​റി​യി​ല്‍ എ​ത്തി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​ടെ ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം ഇ​വ​രെ പി​ടി​കൂ​ടി​ക​യാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത ലോ​റി ദേ​വി​ക​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. 32 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 36,603 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പോ​ലീ​സും ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും ചേ​ര്‍ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ന് 20 ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
തൃ​ക്കൊ​ടി​ത്താ​നം, ച​ങ്ങ​നാ​ശേ​രി, പാ​യി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കു വി​ൽ​ക്കാ​ൻ​വേ​ണ്ടി ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നും എ​ത്തി​ച്ച​താ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍.
ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം ച​ങ്ങ​നാ​ശേ​രി പോ​ലീ​സും ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ര്‍ന്നാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ഡി​വൈ​എ​സ്പി സ​ന​ല്‍കു​മാ​ര്‍, എ​സ്എ​ച്ച്ഒ റി​ച്ചാ​ര്‍ഡ് വ​ര്‍ഗീ​സ്, എ​സ്‌​ഐ​മാ​രാ​യ പ്ര​സാ​ദ് ആ​ര്‍. നാ​യ​ര്‍, സി​ജു കെ. ​സൈ​മ​ണ്‍, എ​എ​സ്‌​ഐ തോ​മ​സ് സ്റ്റാ​ന്‍ലി എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.