അ​മ്പ​​ല​​പ്പു​​ഴ രാ​​മ​​വ​​ർ​​മ​​യ്ക്ക് സ്മാ​​ര​​കം വേ​​ണം: തി​​രു​​വ​​ഞ്ചൂ​​ർ
Saturday, April 1, 2023 11:36 PM IST
കോ​​ട്ട​​യം: മാ​​തൃ​​കാ​​ധ്യാ​​പ​​ക​​നും സ​​ഞ്ച​​രി​​ക്കു​​ന്ന വി​​ജ്ഞാ​​ന​​കോ​​ശ​​വു​​മാ​​യി​​രു​​ന്ന പ്ര​ഫ​. അ​​മ്പ​​ല​​പ്പു​​ഴ രാ​​മ​​വ​​ർ​​മ​​യ്ക്ക് ഉ​​ചി​​ത​​മാ​​യ സ്മാ​​ര​​കം വേ​​ണ​​മെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ. രാ​​മ​​വ​​ർ​​മ​​യു​​ടെ പ​​ത്താം ച​​ര​​മ​​വാ​​ർ​​ഷി​​ക അ​​നു​​സ്മ​​ര​​ണ​യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു​കൊ​​ണ്ട് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു തി​​രു​​വ​​ഞ്ചൂ​​ർ.
ഫി​​ലിം​ചേം​​ബ​​ർ സെ​​ക്ര​​ട്ട​​റി സ​​ജി ന​​ന്ത്യാ​​ട്ടി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കോ​​ട്ട​​യം പ​​ബ്ലി​​ക് കോ​​ള​ജ് അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ അ​​മ്പ​​ല​​പ്പു​​ഴ രാ​​മ​​വ​​ർ​​മ​​യു​​ടെ ആ​​ദ്യ​​കാ​​ല ശി​​ഷ്യ​​ൻ തി​​രു​​വി​​ഴ ജ​​യ​​ശ​​ങ്ക​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ല​​ർ റീ​​ബാ വ​​ർ​​ക്കി, എം.​ബി. സു​​കു​​മാ​​ര​​ൻ നാ​​യ​​ർ, സ​​ഞ്ജീ​​വ് ന​​മ്പൂ​​തി​​രി, രാ​​ജാ​ശ്രീ​​കു​​മാ​​ർ വ​​ർ​​മ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.