മു​ഖ്യ​മ​ന്ത്രി വി​ഡ്ഢി​ക​ളു​ടെ സ്വ​ര്‍ഗ​ത്തി​ല്‍: ആ​ര്‍വൈ​എ​ഫ്
Saturday, April 1, 2023 11:36 PM IST
കോ​ട്ട​യം: അ​ധി​ക നി​കു​തി ചു​മ​ത്തി​യാ​ലും മ​ല​യാ​ളി​ക​ള്‍ പ്ര​തി​ക​രി​ക്കി​ല്ലാ​യെ​ന്ന വി​ഡ്ഢി​ക​ളു​ടെ സ്വ​ര്‍ഗ​ത്തി​ലി​രു​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ഭ​രി​ക്കു​ന്ന​തെ​ന്ന് ആ​ര്‍വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. വി​ഷ്ണു​മോ​ഹ​ന്‍. ആ​ര്‍വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ പെ​ട്രോ​ള്‍-​ഡീ​സ​ല്‍ അ​ധി​ക നി​കു​തി വ​ര്‍ധ​ന​യ്ക്കെ​തി​രേ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കോ​ട്ട​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ര്‍വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഖി​ല്‍ കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​എ. ഷി​ഹാ​ബ്, ആ​ര്‍എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​സി. അ​രു​ണ്‍, ആ​ര്‍വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ടിം​സ് തോ​മ​സ്, പി.​ബി. മോ​ഹ​ന​ന്‍, സി​ബി ബേ​ബി തോ​പ്പി​ല്‍, സ​ജി പൗ​ലോ​സ്, കി​ര​ണ്‍ രാ​മ​പു​രം, ജോ​മോ​ന്‍ ഞീ​ഴൂ​ര്‍, ബൈ​സി ആ​ന്‍ഡ്രൂ​സ്, ജൂ​ബി, മ​നു പാ​ലാ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.