ത​മു​ക്ക് നേ​ര്‍​ച്ച​യ്ക്കാ​യി ആ​യി​ര​ങ്ങ​ള്‍ ഇ​ന്നു മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ലെ​ത്തും
Saturday, April 1, 2023 10:35 PM IST
കു​റ​വി​ല​ങ്ങാ​ട്: ത​മു​ക്ക് നേ​ര്‍​ച്ച​യ്ക്കാ​യി ആ​യി​ര​ങ്ങ​ള്‍ ഇ​ന്നു മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ലെ​ത്തും. പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍ ത​മു​ക്ക് വാ​ങ്ങാ​നാ​യി എ​ത്തു​ന്നു​വെ​ന്നാ​ണു ക​ണ​ക്ക്. നേ​ര്‍​ച്ച​യ്ക്കു​ള്ള വി​ഭ​വ​ങ്ങ​ള്‍ ഓ​ഹ​രി ഉ​ട​മ​ക​ള്‍ രാ​വി​ലെ​ത​ന്നെ ദേ​വാ​ല​യ​ത്തി​ലെ​ത്തി​ക്കും. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ നേ​ര്‍​ച്ച​യാ​ക്കും. മ​ര​ത്തോ​ണി​യി​ൽ നേ​ര്‍​ച്ച ഉ​ണ്ടാ​ക്കു​ന്ന​തു കാ​ണാ​ൻ അ​നേ​ക​ര്‍ എ​ത്താ​റു​ണ്ട്.
മാ​ര്‍​ത്തോ​മ്മാ ന​സ്രാ​ണി​ഭ​വ​നി​ലാ​ണ് നേ​ര്‍​ച്ച ത​യാ​റാ​ക്കു​ന്ന​തും വി​ള​മ്പി ന​ല്‍​കു​ന്ന​തും. നി​ല​വി​ല്‍ അ​ഞ്ഞൂ​റ് ഓ​ഹ​രി ഉ​ട​മ​ക​ള്‍ ഉ​ള്ള​താ​യി സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​കെ തോ​മ​സ് തെ​ക്കു​വേ​ലി​ലും സെ​ക്ര​ട്ട​റി ബേ​ബി തൊ​ണ്ടാം​കു​ഴി​യും പ​റ​ഞ്ഞു. നേ​ര്‍​ച്ച ഉ​ച്ച​യ്ക്ക് 12ന് ​ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍ ആ​ശീ​ര്‍​വ​ദി​ക്കും.
ദേ​വാ​ല​യ​ത്തി​ല്‍ രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. ഏ​ഴി​ന് ഓ​ശാ​ന തി​രു​ക​ര്‍​മ​ങ്ങ​ള്‍ തു​ട​ങ്ങും. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന. 9.30നും 11​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 4.30നും 7.30​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. ഇ​ട​വ​ക​യു​ടെ വാ​ര്‍​ഷി​ക​ധ്യാ​നം നാ​ളെ മു​ത​ല്‍ അ​ഞ്ചു​വ​രെ തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ഫാ. ​ജോ​സ​ഫ് മൈ​ല​പ്പ​റ​മ്പി​ല്‍ ന​യി​ക്കും. മൂ​ന്നു ദി​ന​ങ്ങ​ളി​ലും രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ കു​മ്പ​സാ​ര​ത്തി​നു ക്ര​മീ​ക​ര​ണ​മു​ണ്ട്.