ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യെ​ക്കെ​തി​രേ യു ​ഡി എ​ഫ് സ​മ​രം
Saturday, April 1, 2023 10:35 PM IST
പാ​ലാ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന എ​ല്‍ഡി എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന മ​നു​സ​രി​ച്ച് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​നി​സി​പ്പ​ല്‍ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. യുഡിഎ​ഫ് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് പു​ളി​ങ്കാ​ട് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ പ്രൊ​ഫ.​ സ​തീ​ശ് ചൊ​ള്ളാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡിഎ​ഫ് പാ​ലാ മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് ആ​ര്‍.​വി. ജോ​സ്, ക​ണ്‍​വീ​ന​ര്‍ ജോ​ഷി വ​ട്ട​ക്കു​ന്നേ​ല്‍, വി.​സി. പ്രി​ന്‍​സ്, ജോ​സ് എ​ടേ​ട്ട്, മാ​യ രാ​ഹു​ല്‍, സി​ജി ടോ​ണി, ആ​നി ബി​ജോ​യി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.