മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിലെ ഓശാന തിരുക്കർമങ്ങൾ നാളെ രാവിലെ 6.30ന് ഫാത്തിമ മാതാ കപ്പേളയിൽ ആരംഭിക്കും. തുടർന്ന് ദേവാലയത്തിലേക്ക് കുരുത്തോല പ്രദക്ഷിണം, വിശുദ്ധ കുർബാന. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുമ്പസാരം. പെസഹാ വ്യാഴാഴ്ച വൈകുന്നേരം 4.30ന് കാൽ കഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, സന്ദേശം. തുടർന്ന് തിരുമണിക്കൂർ ആരാധന. പീഡാനുഭവ വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ ആരാധന. 2.30ന് കുരിശിന്റെവഴി. തുടർന്ന് പീഡാനുഭവ തിരുക്കർമങ്ങൾ, സന്ദേശം, നഗരി കാണിക്കൽ, തിരുക്കുരിശ് വണക്കം. പീഡാനുഭവ ശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന, പുത്തൻ തീയും പുത്തൻ വെള്ളവും വെഞ്ചരിപ്പ്. ഉയിർപ്പ് ഞായറാഴ്ച വെളുപ്പിന് മൂന്നിന് ഈസ്റ്റർ തിരുക്കർമങ്ങൾ, സന്ദേശം, പ്രദക്ഷിണം, വിശുദ്ധ കുർബാന. 6.30നും എട്ടിനും 9.30നും 11നും വിശുദ്ധ കുർബാന.
പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ സിഎംഐ, ഫാ. ഷൈജു വെങ്കിട സിഎംഐ, ഫാ. തോമസ് കല്ലുകളം സിഎംഐ, ഫാ. മാത്യു പോളച്ചിറ സിഎംഐ, ഫാ. ആന്റണി കാഞ്ഞിരത്തുങ്കൽ സിഎംഐ, ഫാ. കുര്യാക്കോസ് കളരിക്കൽ സിഎംഐ, ഫാ. സിജു ഇടശേരിപറമ്പിൽ സിഎംഐ, ഫാ. ജോബ് കിഴക്കേപ്പുറം സിഎംഐ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും. ഫാ. ഷാജി ഏണക്കാട്ട് സിഎംഐ, ഫാ. സിജോ ചേന്നാട് സിഎംഐ, ഫാ. എമിൽ പുലിക്കാട്ടിൽ സിഎംഐ, ഫാ.ആന്റണി വള്ളവന്തറ സിഎംഐ, ഫാ. സജി പാറക്കടവിൽ സിഎംഐ എന്നിവർ വിവിധ ദിവസങ്ങളിൽ വചന സന്ദേശം നൽകും.
കോട്ടയം നല്ലിടയന് ദേവാലയം
കോട്ടയം: നല്ലിടയന് ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് ഓശാന ഞായര്‍ ആചരണത്തോടെ തുടക്കമാകും. രാവിലെ ആറിനു കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, 9.15നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. ആറിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, ആറിനു തിരുവത്താഴബലി, കാലുകഴുകല്‍ ശുശ്രൂഷ, തുടര്‍ന്ന് എട്ടു മുതല്‍ 12 വരെ ദിവ്യകാരുണ്യാരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് കുരിശിന്റെവഴി വിമലഗിരി കത്തീഡ്രലിലേക്ക്.
വൈകുന്നേരം നാലിനു പീഡാനുഭവ തിരുക്കര്‍മങ്ങളും രാത്രി 10ന് കബറടക്കവും. എട്ടിനു രാത്രി 11ന് വെള്ളം, തീ വെഞ്ചരിപ്പ്, ഉയിര്‍പ്പ്, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. ഒന്പതിനു രാവിലെ 7.30നും 9.15നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. നോമ്പുകാല കുമ്പസാരദിനങ്ങള് ഏപ്രില്‍ മൂന്നു മുതല്‍ അഞ്ചു വരെ.
നീലംപേരൂർ സെന്റ് ജോര്‍ജ് ക്നാനായ
വലിയ പള്ളി
നീലംപേരൂര്‍: സെന്റ് ജോര്‍ജ് ക്നാനായ വലിയ പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഇന്നു മുതല്‍ എട്ടു വരെ ആചരിക്കും.
ഇന്നു രാവിലെ എട്ടിനു മൂന്നില്ന്മേല് കുര്‍ബാന കുര്യാക്കോസ് മാര്‍ ഇവാനിയോസ്, ഫാ. കെ.സി. ഏബ്രഹാം കട്ടത്ര, ഫാ. ജിജി പുന്നൂസ് പുത്തന്‍പുരയ്ക്കല്‍ മൂന്ന്, നാല് തീയതികളില്‍ രാവിലെ 10.30 മുതല്‍ ധ്യാനം അഞ്ചിന് വൈകുന്നേരം 6.30ന് പെസഹ ശുശ്രൂഷകള്‍ ഏഴിന് രാവിലെ 7.30 ന് ദുഃഖവെള്ളി ശുശ്രൂഷകള്‍. എട്ടിന് വൈകുന്നേരം ആറിന് ഉയര്പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിക്കും വികാരി. ഫാ. ജിജി പുന്നൂസ് പുത്തന്‍പുരയ്ക്കല്‍ നേതൃത്വം നല്‍കും.