ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾ
Friday, March 31, 2023 11:46 PM IST
അ​​തി​​ര​​മ്പു​​ഴ: അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലെ ഓ​​ശാ​​ന തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ നാ​​ളെ രാ​​വി​​ലെ ആ​​റി​​ന് ചെ​​റി​​യ​​പ​​ള്ളി​​യി​​ൽ ആ​​രം​​ഭി​​ക്കും. തു​​ട​​ർ​​ന്ന് വ​​ലി​​യ​​പ​​ള്ളി​​യി​​ലേ​​ക്ക് കു​​രു​​ത്തോ​​ല പ്ര​​ദ​​ക്ഷി​​ണം. വ​​ലി​​യ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 9.45നും ​​വൈ​​കു​​ന്നേ​​രം 4.15നും 6.15​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.
തി​​ങ്ക​​ൾ, ചൊ​​വ്വ, ബു​​ധ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ൽ നാ​​ൽ​​പ​​തു​​മ​​ണി ആ​​രാ​​ധ​​ന ന​​ട​​ക്കും. മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലും രാ​​വി​​ലെ ഏ​​ഴി​നു​ള്ള വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ തു​​ട​​ർ​​ന്ന് ആ​​രാ​​ധ​​ന ആ​​രം​​ഭി​​ക്കും. തി​​ങ്ക​​ൾ, ചൊ​​വ്വ ദി​​വ​​സ​​ങ്ങ​​ളി​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും ബു​​ധ​​നാ​​ഴ്ച ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണ​​ത്തെ തു​​ട​​ർ​​ന്ന് രാ​​ത്രി ഏ​​ഴി​​നും ആ​​രാ​​ധ​​ന സ​​മാ​​പി​​ക്കും.
പെ​​സ​​ഹാ വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ബി​​ൻ ആ​​ന​​ക്ക​​ല്ലു​​ങ്ക​​ൽ ന​​യി​​ക്കു​​ന്ന യു​​വ​​ജ​​ന ധ്യാ​​നം. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, കാ​​ൽ ക​​ഴു​​ക​​ൽ ശു​​ശ്രൂ​​ഷ, തു​​ട​​ർ​​ന്ന് ആ​​രാ​​ധ​​ന.
പീ​​ഢാ​​നു​​ഭ​​വ വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ 6.30 മു​​ത​​ൽ ഉ​​ച്ച​​ക്ക് 12.30 വ​​രെ ആ​​രാ​​ധ​​ന. ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ൾ കൂ​​ട്ടാ​​യ്മ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കു​​രി​​ശി​​ന്‍റെ​വ​​ഴി ന​​ട​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ലെ​​ത്തി ആ​​രാ​​ധ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് പീ​​ഢാ​​നു​​ഭ​​വ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കും. അ​​ഞ്ചി​​ന് വ​​ലി​​യ പ​​ള്ളി​​യി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന കു​​രി​​ശി​​ന്‍റെ വ​​ഴി ന​​ഗ​​രം​ചു​​റ്റി വ​​ലി​​യ​​പ​​ള്ളി​​യി​​ൽ തി​​രി​​കെ​​യെ​​ത്തി സ​​മാ​​പി​​ക്കും.
പീ​​ഢാ​​നു​​ഭ​​വ ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 9.30ന് ​​പൊ​​തു മാ​​മോ​​ദീ​​സ. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പു​​ത്ത​​ൻ വെ​​ള്ള​​വും പു​​ത്ത​​ൻ തീ​​യും വെ​​ഞ്ച​​രി​​പ്പ്.
ഉ​​യി​​ർ​​പ്പു ഞാ​​യ​​റാ​​ഴ്ച വെ​​ളു​​പ്പി​​ന് 2.30ന് ​​ഈ​​സ്റ്റ​​ർ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കും. തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ആ​​റി​​നും എ​​ട്ടി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.