ഫാ​ഷ​ന്‍ ലോ​ക​ത്തെ പു​ത്ത​ന്‍ സാ​ധ്യ​ത​ക​ളൊ​രു​ക്കി എ​ഫ​ര്‍​വെ​സ​ന്‍​സ് ഫാ​ഷ​ന്‍​ഷോ
Friday, March 31, 2023 11:26 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ല്‍ ഫാ​​ഷ​​ന്‍ ടെ​​ക്‌​​നോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ പ​​തി​​നാ​​റാ​​മ​​ത് എ​​ഫ​​ര്‍​വെ​​സ​​ന്‍​സ് ഡി​​സൈ​​ന്‍ ക​​ള​​ക്‌​ഷ​​ന്‍ -2023 ഫാ​​ഷ​​ന്‍ ഷോ ​​കോ​​ള​​ജ് ഇ​​ന്‍​ഡോ​​ര്‍ കോ​​ര്‍​ട്ടി​​ല്‍ ന​​ട​​ത്തി.

കോ​​ള​​ജി​​ലെ ഫാ​​ഷ​​ന്‍ ടെ​​ക്‌​​നോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലെ 19-ാമ​​ത് ബാ​​ച്ച് വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ളാ​​ണ് ഫാ​​ഷ​​ന്‍ ലോ​​ക​​ത്തെ പു​​ത്ത​​ന്‍ സാ​​ധ്യ​​ത​​ക​​ളു​​ടെ വ​​സ്ത്ര​​ങ്ങ​​ളി​​ഞ്ഞ് റാ​​മ്പി​​ല്‍ ചു​​വ​​ടു​​വ​​ച്ച​​ത്. മൂ​​ന്നാം വ​​ര്‍​ഷ ബി​​രു​​ദ വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ളാ​​യ 28 പേ​​ര്‍ ത​​ങ്ങ​​ളു​​ടെ പ​​ഠ​​ന​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി സ്വ​​യം രൂ​​പ​​ക​​ല്പ​​ന ചെ​​യ്ത 140 വ​​സ്ത്ര​​ങ്ങ​​ളാ​​ണ് ഫാ​​ഷ​​ന്‍ ഷോ​​യി​​ല്‍ പ്ര​​ദ​​ര്‍​ശി​​പ്പി​​ച്ച് കൈ​യ​ടി നേ​​ടി​​യ​​ത്. കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ.​​അ​​നി​​താ ജോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ്ര​​ശ​​സ്ത ടെ​​ലി​​വി​​ഷ​​ന്‍ അ​​വ​​താ​​ര​​ക​​നും ന​​ട​​നു​​മാ​​യ ജീ​​വ ജോ​​സ​​ഫ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു.