87 ത​​ദ്ദേ​​ശ​​​​ഭ​​ര​​ണ​​ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ വാ​​ര്‍​ഷി​​ക പ​​ദ്ധ​​തി​​ക​​ള്‍​ക്ക് അം​​ഗീ​​കാ​​രം
Friday, March 31, 2023 10:51 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ മു​​ഴു​​വ​​ന്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ​​യും ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ​​യും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും നാ​​ലു ന​​ഗ​​ര​​സ​​ഭ​​ക​​ളു​​ടെ​​യും 2023-24 വ​​ര്‍​ഷ​​ത്തെ വാ​​ര്‍​ഷി​​ക പ​​ദ്ധ​​തി​​ക്ക് ജി​​ല്ലാ ആ​​സൂ​​ത്ര​​ണ സ​​മി​​തി അം​​ഗീ​​കാ​​രം ന​​ല്‍​കി​​യ​​താ​​യി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റും ജി​​ല്ലാ ആ​​സൂ​​ത്ര​​ണ സ​​മി​​തി ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണു​​മാ​​യ കെ.​​വി. ബി​​ന്ദു അ​​റി​​യി​​ച്ചു. കോ​​ട്ട​​യം, വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​ക​​ള്‍ ഒ​​ഴി​​കെ​​യു​​ള്ള ജി​​ല്ല​​യി​​ലെ മു​​ഴു​​വ​​ന്‍ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും പ​​ദ്ധ​​തി​​ക​​ള്‍​ക്ക് ജി​​ല്ലാ ആ​​സൂ​​ത്ര​​ണ സ​​മി​​തി അം​​ഗീ​​കാ​​രം ന​​ല്‍​കി.
71 പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ 84642.09 ല​​ക്ഷം രൂ​​പ​​യു​​ടെ 9982 പ​​ദ്ധ​​തി​​ക​​ളും 11 ബ്ലോ​​ക്ക്പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ 8412.28 ല​​ക്ഷം രൂ​​പ​​യു​​ടെ 1063 പ​​ദ്ധ​​തി​​ക​​ളും, നാ​​ല് ന​​ഗ​​ര​​സ​​ഭ​​ക​​ളു​​ടെ 5863.55 ല​​ക്ഷം രൂ​​പ​​യു​​ടെ 620 പ​​ദ്ധ​​തി​​ക​​ളും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ 6870.5 ല​​ക്ഷം രൂ​​പ​​യു​​ടെ 158 പ​​ദ്ധ​​തി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ 87 ത​​ദ്ദേ​​ശ​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കാ​​ണ് അം​​ഗീ​​കാ​​രം ന​​ല്‍​കി​​യ​​ത്. കോ​​ട്ട​​യം, വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​ക​​ള്‍ ജി​​ല്ലാ ആ​​സൂ​​ത്ര​​ണ സ​​മി​​തി പ​​ദ്ധ​​തി സ​​മ​​ര്‍​പ്പി​​ച്ചി​​ട്ടി​​ല്ല.
ജി​​ല്ലാ ആ​​സൂ​​ത്ര​​ണ സ​​മി​​തി​​യു​​ടെ​​യും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും പി​​ന്തു​​ണ​​യും നി​​ര്‍​ദേ​​ശ​​ങ്ങ​​ളും ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ എ​​ല്ലാ ത​​ദ്ദേ​​ശ​​ഭ​​ര​​ണ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കും കൃ​​ത്യ​​മാ​​യി ന​​ല്‍​കി​​യ​​താ​​യി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ​​റ​​ഞ്ഞു.