മാ​​ന്നാ​​ന​​ത്ത് സ​​ർ​​ഗ​​ക്ഷേ​​ത്ര 89.6 എ​​ഫ്എം റേ​​ഡി​​യോ സ്റ്റേ​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു
Friday, March 31, 2023 10:51 PM IST
മാ​​ന്നാ​​നം: വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ൻ സ്ഥാ​​പി​​ച്ച ആ​​ദ്യ​​ത്തെ മു​​ദ്ര​​ണാ​​ല​​യം സ്ഥി​​തി ചെ​​യ്യു​​ന്ന മാ​​ന്നാ​​നം കു​​ന്നി​​ൽ​​നി​​ന്നും എ​​ഫ്എം റേ​​ഡി​​യോ​​യു​​ടെ ശ​​ബ്ദ​​വീ​​ചി​​ക​​ൾ പ്ര​​സ​​രി​​ച്ചു​​തു​​ട​​ങ്ങി. സി​​എം​​ഐ സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​ർ​​ഗ​​ക്ഷേ​​ത്ര​​യും മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​വും കൈ​​കോ​​ർ​​ത്ത് ആ​​രം​​ഭം കു​​റി​​ച്ച സ​​ർ​​ഗ​​ക്ഷേ​​ത്ര 89.6 എ​​ഫ്എം ക​​മ്യൂ​​ണി​​റ്റി റേ​​ഡി​​യോ സ്റ്റേ​​ഷ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് തു​​ട​​ക്ക​​മാ​​യി. കെ​​ഇ കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ റേ​​ഡി​​യോ സ്റ്റേ​​ഷ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. സി​​എം​​ഐ സ​​ഭ​​യു​​ടെ പ്രി​​യോ​​ർ ജ​​ന​​റ​​ൽ റ​​വ.​​ഡോ. തോ​​മ​​സ് ചാ​​ത്തം​​പ​​റ​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണ​​വും സ​​ർ​​ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​ർ ഫാ.​​അ​​ല​​ക്സ് പ്രാ​​യി​​ക്ക​​ളം സി​​എം​​ഐ ആ​​മു​​ഖ പ്ര​​സം​​ഗ​​വും ന​​ട​​ത്തി.
വെ​​ബ് സൈ​​റ്റി​​ന്‍റെ സ്വി​​ച്ചോ​​ൺ ക​​ർ​​മം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി​​യും സ​​ർ​​ഗ ക്ഷേ​​ത്ര നി​​ർ​​മി​​ച്ചു ന​​ൽ​​കി​​യ ര​​ണ്ട് ഭ​​വ​​ന​​ങ്ങ​​ളു​​ടെ താ​​ക്കോ​​ൽ​​ദാ​​നം എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​സാ​​ബു തോ​​മ​​സും ലോ​​ഗോ പ്ര​​കാ​​ശ​​നം കെ​​ഇ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഐ​​സ​​ൺ വ​​ഞ്ചി​​പ്പു​​ര​​യ്ക്ക​​ലി​​ന് ന​​ൽ​​കി​​ക്കൊ​​ണ്ട് ദേ​​ശീ​​യ ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ൻ മു​​ൻ അം​​ഗം ജോ​​ർ​​ജ് കു​​ര്യ​​നും സ​​ർ​​ഗ​​ക്ഷേ​​ത്ര​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന അ​​ഖി​​ല​​കേ​​ര​​ള നാ​​ട​​ക മ​​ത്സ​​ര​​ത്തി​​ന്‍റെ ലോ​​ഗോ പ്ര​​കാ​​ശ​​നം ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ​​യും നി​​ർ​​വ​​ഹി​​ച്ചു. മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​ൻ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മു​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജോ​​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. റേ​​ഡി​​യോ ഇം​​ഗ്ലീ​​ഷ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ഡോ.​​റോ​​സ​​മ്മ സോ​​ണി പ്ര​​കാ​​ശ​​നം ചെ​​യ്തു. മാ​​ന്നാ​​നം ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ.​​മാ​​ത്യൂ​​സ് ച​​ക്കാ​​ല​​യ്ക്ക​​ൽ, ചെ​​ത്തി​​പ്പു​​ഴ ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ. ​​തോ​​മ​​സ് ചൂ​​ള​​പ്പ​​റ​​മ്പി​​ൽ, കോ​​ട്ട​​യം മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ, കെ​​ഇ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി, ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ലി​​ജി​​ൻ ലാ​​ൽ, റേ​​ഡി​​യോ ക്രി​​യേ​​റ്റീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സി​​ജോ ചേ​​ന്നാ​​ട​​ൻ സി​​എം​​ഐ, കൗ​​ൺ​​സി​​ല​​ർ ഫോ​​ർ എ​​ജ്യൂ​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ഫാ. ​​സ്ക​​റി​​യ എ​​തി​​രേ​​റ്റ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.