ബോ​ർ​ഡി​ലെ വാ​ക്കു​ക​ൾ നാ​ട്ടി​ലെ സം​സാ​ര​വി​ഷ​യം
Friday, March 31, 2023 10:46 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​യി ക​ഴി​യു​ന്പോ​ൾ മ​ന്ത്രി​മാ​ര്‍ മു​ത​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ വ​രെ​യു​ള്ള​വ​ർ അ​വ​രു​ടെ പേ​രു ചേ​ര്‍​ത്തെ​ഴു​തു​ന്ന ബോ​ര്‍​ഡു​ക​ൾ നാ​ട്ടി​ല്‍ കാ​ണ​പ്പെ​ടു​ന്ന​ത് സ്ഥി​രം സം​ഭ​വ​മാ​ണ്. എ​ന്നാ​ൽ, ഇ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഇ​ട​ക്കു​ന്നം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ര്‍​മി​ച്ച ശു​ചി​മു​റി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സ്ഥാ​പി​ച്ച ബോ​ർ​ഡി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ൽ സം​സാ​ര​വി​ഷ​യം.
കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് ഇ​ട​ക്കു​ന്നം സ്‌​കൂ​ളി​ന് ഈ ​നാ​ട്ടി​ലെ യ​ജ​മാ​ന​ന്മാ​രാ​യ ജ​ന​ങ്ങ​ള്‍ അ​ട​യ്ക്കു​ന്ന നി​കു​തി​പ്പ​ണം എ​ട്ട് ല​ക്ഷം രൂ​പ മു​ട​ക്കി പ​ണി​തീ​ര്‍​ത്ത ശു​ചി​മു​റി 31ന് ​സ്‌​കൂ​ളി​നു സ​മ​ര്‍​പ്പി​ക്കു​ന്നു (ടി.​ജെ. മോ​ഹ​ന​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ര്‍) എ​ന്നാ​ണ് ബോ​ർ​ഡി​ലെ വാ​ച​കം.