അ​വ​ധി​ക്കാ​ലം അ​ടി​ച്ചു പൊ​ളി​ക്കാം; സൗ​ക​ര്യ​മൊ​രു​ക്കി കെ​എ​സ്ആ​ര്‍​ടി​സി
Friday, March 31, 2023 10:45 PM IST
പാ​ലാ: വേ​ന​ല​വ​ധി​ക്കാ​ല​ത്തു കെ​എ​സ്ആ​ര്‍​ടി​സി നി​ര​വ​ധി വി​നോ​ദ​യാ​ത്ര​ക​ള്‍ അ​ണി​യി​ച്ചൊ​രു​ക്കു​ന്നു. കു​ടും​ബ​ത്തോ​ടും കൂ​ട്ടു​കാ​ര്‍​ക്കു​മൊ​പ്പം യാ​ത്ര​ക​ള്‍ അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ന്‍ നി​ര​വ​ധി പാ​ക്കേ​ജു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഗ​വി വി​നോ​ദ​യാ​ത്ര, മാ​മ​ല​ക്ക​ണ്ടം, മൂ​ന്നാ​ര്‍, ച​തു​രം​ഗ​പ്പാ​റ, മ​ണ്‍​റോ​തു​ര​ത്ത് യാ​ത്രാ പാ​ക്കേ​ജു​ക​ളാ​ണ് പ്ര​ധാ​നം.

ഗ​വി യാ​ത്ര​യി​ല്‍ മൂ​ഴി​യാ​ര്‍, ക​ക്കി, ആ​ന​ത്തോ​ട്,പ​മ്പ, കു​ള്ളാ​ര്‍ ജ​ലാ​ശ​യ​ങ്ങ​ളു​ടെ ഭം​ഗി​യും ഗ​വി ബോ​ട്ടിം​ഗു​മു​ണ്ട്. മ​റ്റൊ​രു പ്ര​ധാ​ന ട്രി​പ്പാ​ണ് മ​നോ​ഹ​ര പാ​ത​യാ​യ ഗ്യാ​പ് റോ​ഡ്, ച​തു​രം​ഗ​പ്പാ​റ, ആ​ന​യി​റ​ങ്ക​ല്‍ ഡാം, ​പൊ​ന്മു​ടി വി​നോ​ദ​യാ​ത്ര. ഗ്യാ​പ് റോ​ഡി​ലെ മ​ഞ്ഞി​ല്‍ കു​ളി​ച്ച് ച​തു​രം​ഗ​പ്പാ​റ മ​ല​നി​ര​ക​ളി​ലെ കാ​റ്റാ​ടി​പ്പാ​ട​ത്തി​ലൂ​ടെ ത​മി​ഴ്‌​നാ​ട് ക​ണ്ട് ആ​ന​യി​റ​ങ്ക​ല്‍ ഡാ​മി​ല്‍ ബോ​ട്ടി​ലേ​റി സ​ഞ്ച​രി​ക്കാം.

മൂ​ന്നാ​ര്‍ ദ്വി​ദി​ന വി​നോ​ദ​യാ​ത്ര​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്നാ​ര്‍ ടീ ​മ്യൂ​സി​യം, കു​ണ്ട​ള ഡാം, ​എ​ക്കോ പോ​യി​ന്‍റ്, മാ​ട്ടു​പ്പെ​ട്ടി, ടോ​പ് സ്റ്റേ​ഷ​ന്‍, മ​റ​യൂ​ര്‍, പെ​ര​പു​മ​ല, കാ​ന്ത​ല്ലൂ​ര്‍, ഫ്രൂ​ട്ട്‌​സ് ഗാ​ര്‍​ഡ​ന്‍ എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ധാ​ന പോ​യി​ന്‍റു​ക​ള്‍.

പെ​രി​യാ​ര്‍ ബോ​ട്ടിം​ഗ് ട്രി​പ്പ് പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ്. മാ​മ​ല​ക്ക​ണ്ടം, മാ​ങ്കു​ളം, ആ​ന​ക്കു​ളം വ​ഴി ല​ക്ഷ്മി എ​സ്റ്റേ​റ്റ് ജം​ഗി​ള്‍ സ​ഫാ​രി​യാ​ണി​ത്. ബോ​ട്ടി​ലും വ​ള്ള​ത്തി​ലും സ​ഞ്ച​രി​ച്ച് കാ​ഴ്ച​ക​ളും തീ​ര​ദേ​ശ​രു​ചി​ക​ളും ആ​സ്വ​ദി​ക്കാ​നാ​യി മ​ണ്‍​റോ​തു​രു​ത്ത് സ​ഫാ​രി​യും കെ ​എ​സ് ആ​ര്‍ ടി​സി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബു​ക്കിം​ഗി​ന് ഫോ​ൺ: 8921 531 106, 04822 - 212250.