ഡോ. ​സി​സ്റ്റ​ര്‍ റെ​ജീ​നാ​മ്മ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ല്‍​നി​ന്ന് പ​ടി​യി​റ​ങ്ങു​ന്നു
Friday, March 31, 2023 10:45 PM IST
പാ​ലാ: പ​തി​നാ​റു വ​ര്‍​ഷ​ത്തെ സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​ന​ത്തി​നു ശേ​ഷം അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് പ്രി​ന്‍​സി​പ്പാ​ള്‍ ഡോ. ​സി​സ്റ്റ​ര്‍ റെ​ജീ​നാ​മ്മ വി​ര​മി​ക്കു​ന്നു. 2005ല്‍ ​സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ല്‍ അ​ധ്യാ​പി​ക​യാ​യി സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച സി​സ്റ്റ​ര്‍ റെ​ജീ​നാ​മ്മ​യു​ടെ ഒ​ട്ട​നേ​കം ലേ​ഖ​ന​ങ്ങ​ള്‍ നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ല്‍ വ​ന്നി​ട്ടു​ണ്ട്. ഈ ​കാ​ല​യ​ള​വി​ല്‍ നി​ര​വ​ധി ദേ​ശീ​യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തി.
2021ല്‍ ​അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ന്‍റെ പ്രി​ന്‍​സി​പ്പ​ലാ​യി നി​യ​മി​ത​യാ​യി. അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ന്‍റെ മേ​ധാ​വി​ത്വ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​മാ​യി​രു​ന്നു ഇ​ത്. പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്ത തൊ​ഴി​ല്‍​മേ​ള, ഓ​പ്പ​ണ്‍ ജിം, ​വ​ലി​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥീ സ​മ്മേ​ള​നം, ര​ക്ഷാ​ക​ര്‍​തൃ സ​മ്മേ​ള​നം എ​ന്നി​വ സി​സ്റ്റ​ർ റെ​ജീ​നാ​മ്മ​യു​ടെ സം​ഘാ​ട​ന മി​ക​വി​ന്‍റെ തെ​ളി​വു​ക​ളാ​ണ്. ഈ ​കാ​ല​യ​ള​വി​ല്‍ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റാ​ങ്ക് ല​ഭി​ച്ച​ത് അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​നാ​ണ്. യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ജ​യ ശ​ത​മാ​ന​വും കാ​യി​ക​രം​ഗ​ത്ത് അ​ജ​യ്യ ശ​ക്തി​യാ​യും കോ​ള​ജി​നെ നി​ല​നി​ര്‍​ത്തി.
പ്രി​ന്‍​സി​പ്പ​ലി​നൊ​പ്പം സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന ഡോ. ​ത​ങ്ക​ച്ച​ന്‍ മാ​ത്യു, അ​ല്ലി​മോ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍, പ്ര​ഫ. ട്രീ​സ ജോ​സ​ഫ് എ​ന്നി​വ​ര്‍​ക്ക് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, ഡോ. ​ജോ​സ് ജോ​സ​ഫ്, റ​വ. ഡോ. ​ഷാ​ജി ജോ​ണ്‍, ഡോ. ​സി​സ്റ്റ​ര്‍ റി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.