ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം ഇ​ന്ന്
Friday, March 31, 2023 12:54 AM IST
ചു​ങ്ക​പ്പാ​റ: നി​ർ​മ​ല​പു​രം-​ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം ഇ​ന്ന്. നാ​ല്പ​താം വെ​ള്ളി ദി​ന​മാ​യ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സം​യു​ക്ത കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന് കു​രി​ശു​മ​ല​യി​ലേ​ക്ക് പു​തി​യ​താ​യി നി​ർ​മി​ച്ച പാ​ത​യി​ലൂ​ടെ ന​ട​ക്കും.
ചു​ങ്ക​പ്പാ​റ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ വി​കാ​രി ഫാ. ​തോ​മ​സ് തൈ​യ്ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ ആ​മു​ഖ സ​ന്ദേ​ശ​ത്തോ​ടെ​യും പ്രാ​ർ​ഥ​ന​യോ​ടെ​യും കു​രി​ശു​മ​ല ക​യ​റ്റ​ത്തി​നു തു​ട​ക്ക​മാ​കും. യാ​ത്ര ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ളി​ൽ ഈ​ശോ​യു​ടെ പീ​ഡാ​സ​ഹ​ന​ങ്ങ​ളെ സ്മ​രി​ച്ചു​കൊ​ണ്ടു​ള്ള ഐ​ക്ക​ണു​ക​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ക്ര​മീ​ക​രി​ക്കും. മ​ല​മു​ക​ളി​ൽ എ​ത്തു​ന്പോ​ൾ ഫാ. ​തോ​മ​സ് തൈ​യ്ക്കാ​ട്ട് സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. പ്രാ​ർ​ഥ​ന, ആ​ശീ​ർ​വാ​ദം എ​ന്നി​വ​യോ​ടെ തീ​ർ​ഥാ​ട​നം സ​മാ​പി​ക്കും.
തീ​ർ​ഥാ​ട​ന​ത്തി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ൾ ഫാ. ​വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ, പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​മ്പി​ൽ, മ​ണി​മ​ല ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത്, നെ​ടും​കു​ന്നം ഫൊ​റോ​നാ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൈ​ത​പ്പ​റ​മ്പി​ൽ, തീ​ർ​ഥാ​ട​ന കേ​ന്ദ്രം വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​മ്മൂ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി തീ​ർ​ഥാ​ട​ന സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ട്ര​സ്റ്റി​മാ​രാ​യ തോ​മ​സു​കു​ട്ടി വേ​ഴ​മ്പ​തോ​ട്ടം, സോ​ണി കൊ​ട്ടാ​രം, ഡൊ​മി​നി​ക്ക് സാ​വി​യോ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.