വ്യാപാരികൾക്ക് സംരക്ഷണം നൽകണമെന്ന്
Thursday, March 30, 2023 11:50 PM IST
ക​ടു​ത്തു​രു​ത്തി: പ​ണ​മ​ട​ച്ചു ലൈ​സ​ന്‍സെ​ടു​ത്തു ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ള്‍ക്കു സം​ര​ക്ഷ​ണ​വും സു​ഗ​മ​മാ​യ തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​വും സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് ഭാ​ര​തീ​യ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘം ക​ടു​ത്തു​രു​ത്തി യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ട​ക, വൈ​ദ്യു​തി ചാ​ര്‍ജ്, ലൈ​സ​ന്‍സ് ഫീ ​എ​ന്നി​വ​യെ​ല്ലാം ന​ല്‍കി വ്യാ​പാ​രം ന​ട​ത്തു​ന്ന ക​ര്‍ഷ​ക​ര്‍ക്ക് ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​നും പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ് ജീ​വ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​പ്ര​കാ​ശ് തെ​ക്കേ​ട​ത്ത്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി മു​ര​ളി മൂ​കാം​ബി​ക, മോ​ഹ​ന്‍ദാ​സ് നെ​ടി​യ​കാ​ലാ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.