ക​ടു​ത്തു​രു​ത്തി ബൈ​പാ​സി​ല്‍നി​ന്നു​ള്ള സ​ര്‍വീ​സ് റോ​ഡ് നി​ര്‍മാ​ണം ന​ട​പ​ടി​ക​ളാ​കു​ന്നു
Thursday, March 30, 2023 11:50 PM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ബൈ​പ്പാ​സി​ല്‍നി​ന്നു​ള്ള സ​ര്‍വീ​സ് റോ​ഡ് നി​ര്‍മാ​ണ​ത്തി​ന് ന​ട​പ​ടി​ക​ളാ​കു​ന്നു. റോ​ഡ് നി​ര്‍മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. കോ​ട്ട​യം - എ​റ​ണാ​കു​ളം ഹൈ​വേ റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ക​ടു​ത്തു​രു​ത്തി ടൗ​ണി​ല്‍ നി​ര്‍മി​ക്കു​ന്ന ബൈ​പാ​സ് റോ​ഡി​ല്‍നി​ന്ന് ക​ടു​ത്തു​രു​ത്തി വ​ലി​യ പ​ള്ളി​യു​ടെ​യും താ​ഴ​ത്തു​പ​ള്ളി​യു​ടെ​യും മ​ധ്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ​ള്ളി റോ​ഡി​ലേ​ക്കാ​ണ് സ​ര്‍വീ​സ് റോ​ഡ് നി​ര്‍മി​ക്കു​ന്ന​ത്. പി​ഡ​ബ്ല്യു​ഡി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ സ​ര്‍വീ​സ് റോ​ഡ് നി​ര്‍മി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍കി സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ​യാ​ണ് അ​റി​യി​ച്ച​ത്.
ക​ടു​ത്തു​രു​ത്തി ബൈ​പാ​സി​ല്‍നി​ന്ന് പ​ള്ളി ഭാ​ഗ​ത്തേ​ക്കു സ​ര്‍വീ​സ് റോ​ഡ് നി​ര്‍മി​ക്കു​ന്ന​തി​ന് വി​വി​ധ സ​ര്‍വേ ന​മ്പ​രു​ക​ളി​ലാ​യി എ​ട്ട് സെ​ന്‍റ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ ആ​വ​ശ്യ​ത്തി​ന് 50 ല​ക്ഷം രൂ​പ ട്ര​ഷ​റി​യി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ റ​വ​ന്യൂ​വ​കു​പ്പ് പൂ​ര്‍ത്തി​യാ​ക്കി. ഇ​തി​ന്‍റെ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ടു​ത്തു​രു​ത്തി സ​ബ് ഡി​വി​ഷ​നു നി​ര്‍ദേ​ശം ന​ല്‍കി.