അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം കു​​രി​​ശു​​മ​​ല​​യി​​ലേ​​ക്കു തീ​​ര്‍​ഥാ​​ട​​ക പ്ര​​വാ​​ഹം
Thursday, March 30, 2023 10:41 PM IST
ക​​ടു​​ത്തു​​രു​​ത്തി: തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം സെ​​ന്‍റ് തോ​​മ​​സ് മ​​ല​​ക​​യ​​റ്റ പ​​ള്ളി​​യി​​ലെ കു​​രി​​ശു​​മ​​ല​​യി​​ലേ​​ക്കു തീ​​ര്‍​ഥാ​​ട​​ക പ്ര​​വാ​​ഹം.
ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന കൊ​​ടി​​യേ​​റ്റി​​നെ തു​​ട​​ര്‍​ന്ന് വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ​​ള്ളി​​യി​​ല്‍ നി​​ന്നും പ്ര​​ദ​​ക്ഷി​​ണ​​മാ​​യി മ​​ല​​മു​​ക​​ളി​​ലെ ക​​പ്പേ​​ള​​യി​​ലെ​​ത്തി​​ച്ചു പ്ര​​തി​​ഷ്ഠി​​ച്ച​​തോ​​ടെ ഈ ​​വ​​ര്‍​ഷ​​ത്തെ നാ​​ല്‍​പ​​താം വെ​​ള്ളി​​യാ​​ച​​ര​​ണ​​ത്തി​​ന് തു​​ട​​ക്ക​​മാ​​യി. തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് വി​​കാ​​രി ഫാ. ​​അ​​ഗ​​സ്റ്റി​​ന്‍ വ​​രി​​ക്ക​​മാ​​ക്ക​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു.
നാ​​ല്‍​പ​​താം വെ​​ള്ളി ദി​​ന​​മാ​​യ ഇ​​ന്ന് പു​​ല​​ര്‍​ച്ചെ അ​​ഞ്ചി​​ന് മ​​ല​​മു​​ക​​ളി​​ല്‍ ദി​​വ്യ​​ബ​​ലി​​യോ​​ടെ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും. രാ​​വി​​ലെ ആ​​റി​​നും ഒ​​മ്പ​​തി​​നും 10.30 നും ​​രാ​​ത്രി 7.30 നും ​​ഒ​​ന്പ​​തി​​നും 10നും ​​മ​​ല​​മു​​ക​​ളി​​ല്‍ ദി​​വ്യ​​ബ​​ലി​​യു​​ണ്ടാ​​യി​​രി​​ക്കും.
രാ​​വി​​ലെ ഏ​​ഴി​​നും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30 നും ​​പ​​ള്ളി​​യി​​ല്‍ ദി​​വ്യ​​ബ​​ലി.​​ആ​​റി​​ന് ബി​​ഷ​​പ് മാ​​ര്‍ ജേ​​ക്ക​​ബ് അ​​ങ്ങാ​​ടി​​യ​​ത്ത് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ല്‍​കും. 11 ന് ​​തി​​രു​​ശേ​​ഷി​​പ്പ് പ്ര​​ദ​​ക്ഷി​​ണ​​മാ​​യി പ​​ള്ളി​​യി​​ലെ​​ത്തി​​ച്ചു പു​​നഃ​​പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന​​തോ​​ടെ ഈ ​​വ​​ര്‍​ഷ​​ത്തെ നാ​​ല്‍​പ​​താം​​വെ​​ള്ളി തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് സ​​മാ​​പ​​ന​​മാ​​കും.