പ​ദ്ധ​തി​ച്ചെ​ല​വി​ലും നി​കു​തി​പി​രി​വി​ലും ഡ​ബി​ള്‍ ഹാ​ട്രി​ക്കു​മാ​യി വെ​ളി​യ​ന്നൂ​ര്‍
Thursday, March 30, 2023 10:17 PM IST
വെ​ളി​യ​ന്നൂ​ര്‍: പ​ദ്ധ​തി​ത്തു​ക വി​നി​യോ​ഗ​ത്തി​ലും നി​കു​തി​പി​രി​വി​ലും നൂ​റു​മേ​നി​യു​ടെ ഡ​ബി​ള്‍ ഹാ​ട്രി​ക്കു​മാ​യി വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത്. തു​ട​ര്‍​ച്ച​യാ​യി ആ​റാം ത​വ​ണ​യാ​ണ് ഈ ​നേ​ട്ടം. 2017-18 സാ​മ്പ​ത്തി​ക വ​ര്‍​ഷം മു​ത​ല്‍ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ത്തു​ക വി​നി​യോ​ഗ​ത്തി​ലും നി​കു​തി​പി​രി​വി​ലും നൂ​റു​മേ​നി​യെ​ന്ന ക​ണ​ക്കി​ല്‍ പി​ന്നോ​ട്ടി​ല്ലെ​ന്ന​താ​ണ് സ്ഥി​തി. ഭ​ര​ണ​സ​മി​തി​യും ഉ​ദ്യോ​ഗ​സ്ഥ​രും നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തു​ന്ന പ​രി​ശ്ര​മമാ​ണ് വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് ശ​ശി പ​റ​ഞ്ഞു.

ച​ര്‍​ച്ച അ​ല​സി​പ്പി​രി​ഞ്ഞു;
തി​ങ്ക​ളാ​ഴ്ച തൊ​ഴി​ലാ​ളി പ്ര​ക​ട​നം

പാ​ലാ: ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​വ​ര്‍​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലാ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​റു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ ന​ട​ന്ന രണ്ടാ​മ​ത്തെ ച​ര്‍​ച്ച​യും അ​ല​സി​പ്പി​രി​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ര്‍​ധി​പ്പി​ക്കാ​ത്ത വ്യാ​പാ​രി​ക​ളു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഏപ്രിൽ‌ മൂ​ന്നി​നു വൈ​കു​ന്നേ​രം നാ​ലി​ന് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലാ ടൗ​ണി​ല്‍ തൊ​ഴി​ലാ​ളി പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നു യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ ജോ​സു​കു​ട്ടി പൂ​വേ​ലി​ൽ‌, ടി.​ആ​ര്‍. വേ​ണു​ഗോ​പാ​ല്‍, കെ.​ജി. മോ​ന്‍​സ്, ബാ​ബു കെ. ​ജോര്‍​ജ്, സി​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം

പാ​ലാ: മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം നാ​ളെ രാ​വി​ലെ 10.30ന് ​താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രു​മെ​ന്നു ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.