ജ​ന​മൈ​ത്രി സാം​സ്‌​കാ​രി​ക സ​മി​തി വാ​ര്‍​ഷി​കം
Thursday, March 30, 2023 10:17 PM IST
പാ​ലാ: ജ​ന​മൈ​ത്രി സാം​സ്‌​കാ​രി​ക സ​മി​തി ഏ​ഴാ​മ​ത് സം​സ്ഥാ​ന വാ​ര്‍​ഷി​ക സ​മ്മേ​ള​നം കേ​ര​ള ഖാദി ബോ​ര്‍​ഡ് അം​ഗം സാ​ജ​ന്‍ തൊ​ടു​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി പ​രി​യാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത​വ​രെ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​സി​ന്‍ ബിനോ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു.
സാ​ഹി​ത്യ​കാ​രി സി​ജി​ത അ​നി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ബി​നു പു​ളി​ക്ക​ക്ക​ണ്ടം, അ​ങ്ക​ണ​വാ​ടി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ര​മേ​ഷ് ബാ​ബു, ദേ​വ​സ്യാ​ച്ച​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, ജെ​എം​എ​സ്എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ലാ​ലി ജോ​സ​ഫ്, സ​ന്തോ​ഷ് മ​ള്ളൂ​ശേ​രി, പി.​ടി. ന​ട​രാ​ജ​ന്‍ ക​ല്ലാ​ര്‍, പൊ​ന്ന​മ്മ കൂ​നം​മാ​വു​ങ്ക​ല്‍, കെ.​ജി. ഗീ​താ​മോ​ള്‍, രാ​ജേ​ശ്വ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബാ​ഡ്മി​ന്‍റ​ണ്‍
സ​മ്മ​ര്‍ ക്യാ​മ്പ്

കു​റ​വി​ല​ങ്ങാ​ട്: ക്ല​ബ് 9 ഇ​ന്‍​ഡോ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ സ​മ്മ​ര്‍ ക്യാ​മ്പ് ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ന​ട​ത്തും. ആ​റു​മു​ത​ല്‍ 12 വ​യ​സു വ​രെ​യു​ള്ള​വ​ര്‍​ക്കും 12 മു​ത​ല്‍ 18 വ​യ​സു വ​രെ​യു​ള്ള​വ​ര്‍​ക്കു​മാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. രാ​വി​ലെ എ​ട്ടു മു​ത​ല്‍ 9.30 വ​രെ​യും 9.30 മു​ത​ല്‍ 11 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ 4.30 വ​രെ​യും 4.30 മു​ത​ല്‍ ആ​റു വ​രെ​യു​മാ​ണ് പ​രി​ശീ​ല​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ര​ജി​സ്‌​ട്രേ​ഷ​നും വി​വ​ര​ങ്ങ​ള്‍​ക്കും ഫോ​ണ്‍: 9447104763, 8281923415,9747104763.

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് ഉ​ർ​ജ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ൻ റോ​യി തോ​മ​സ് ഗ​ണ​പ​തി​പ്ലാ​ക്ക​ലി​നും ഇം​ഗ്ലീ​ഷ്‌ വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​സ​ണ്ണി ജോ​സ​ഫ് മ​ണ്ണാ​റാ​ത്തി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കോ​ള​ജി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം മാ​നേ​ജ​ർ ഡോ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ സ​മ്മാ​നി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​റും കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ന്തോ​ഷ് കു​മാ​ർ, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​ബി​നോ​യി കു​ര്യ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, ഓ​ഫീ​സ് സൂ​പ്ര​ണ്ട് ജോ​ബി അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
രാ​മ​പു​രം: രാ​മ​പു​രം ഉ​പ​ജി​ല്ല​യി​ല്‍​നി​ന്ന് ഈ ​വ​ര്‍​ഷം സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന സം​ഘ​ട​നാ നേ​താ​ക്ക​ള്‍​ക്ക് യാ​ത്ര​യ​യ​പ്പു ന​ല്‍​കി. യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പു​ന്ന​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എന്‍.​വൈ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ളി പീ​റ്റ​ര്‍ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. കെ.​സി. ജോ​ണ്‍​സ​ണ്‍, എ​ഇ​ഒ കെ.​കെ. ജോ​സ​ഫ്, വി.​ബി. സു​ജാ​ത, സി​സ്റ്റ​ര്‍ മ​രി​യ റോ​സ് സി​എം​സി, സ​ണ്ണി മൈ​ക്കി​ള്‍, സി.​ഒ. ഷീ​ബ, ബി​നോ​യി സെ​ബാ​സ്റ്റ്യ​ന്‍, എം. ​ശ്രീ​കു​മാ​ര്‍, ജോ​ജോ തോ​മ​സ്, പി.​കെ. സു​രേ​ഷ്‌​കു​മാ​ര്‍, എം. ​ശ്രീ​കു​മാ​ര്‍, ലൂ​ക്കോ​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.