ഇലവുങ്കൽ അപകടം: രണ്ടുപേരുടെ നില അതീവ ഗുരുതരം
Thursday, March 30, 2023 1:18 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബ​​സ് മ​​റി​​ഞ്ഞ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട ര​​ണ്ടു പേ​​രു​​ടെ നി​​ല അ​​തീ​​വ​​ഗു​​രു​​ത​​ര​​മാ​​യി തു​​ട​​രു​​ന്നു.
കു​​മാ​​ർ (45 ), രം​​ഗ​​നാ​​ഥ​​ൻ (85) എ​​ന്നി​​വ​​രാ​​ണ് ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ അ​​തി​​തീ​​വ്ര പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ക​​ഴി​​യു​​ന്ന​​ത്. രം​​ഗ​​നാ​​ഥ​​ന്‍റെ വാ​​രി​​യെ​​ല്ലു​​ക​​ൾ ഒ​​ടി​​യു​​ക​​യും ശ്വാ​​സ​​കോ​​ശ​​ത്തി​​ന് മു​​റി​​വേ​​ൽ​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. കു​​മാ​​റി​​ന്‍റെ ന​​ട്ടെ​​ല്ലി​​നു ക്ഷ​​ത​​മേ​​റ്റു. ശ​​രീ​​ര​​ത്തി​​ന്‍റെ മ​​റ്റു ഭാ​​ഗ​​ങ്ങ​​ളി​​ലും ഗു​​രു​​ത​​ര​​മാ​​യ പ​​രി​​ക്കു​​ണ്ട്.

ബ​​സ് ഡ്രൈ​​വ​​ർ ബാ​​ല​​സു​​ബ്ര​​ഹ്മ​​ണ്യം (52), സു​​രേ​​ഷ് (36), ത​​ൻ​​ഷി​​ക (8), ച​​ന്ദ്ര​​ശേ​​ഖ​​ർ (45), ഉ​​ത്ര​​പ​​തി (45), ബാ​​ലാ​​ജി (25), ദി​​വാ​​ക​​ർ (23), സു​​ബ​​സ്റ്റി (9), ഭാ​​സ്ക​​ർ (52), സു​​രേ​​ഷ് (48), സൂ​​ര്യാം​​ബു​​നാ​​ഥ് (8) എ​​ന്നി​​വ​​ർ വി​​വി​​ധ വാ​​ർ​​ഡു​​ക​​ളി​​ലാ​​യി ചി​​കി​​ത്സ​​യി​​ലി​​രി​​ക്കു​​ക​​യാ​​ണ്.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം നി​​ല​​യ്ക്ക​​ൽ-​​എ​​രു​​മേ​​ലി പാ​​ത​​യി​​ൽ ഇ​​ല​​വു​​ങ്ക​​ൽ ഭാ​​ഗ​​ത്ത് ത​​മി​​ഴ്നാ​​ട്ടി​​ലെ മൈ​​ലാ​​ടും​​തു​​റ-​​മാ​​വ​​ട്ടം പ്ര​​ദേ​​ശ​​ത്തു​​നി​​ന്നു വ​​ന്ന ബ​​സാ​​ണു മ​​റി​​ഞ്ഞ​​ത്. എ​​ട്ടു കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 64 തീ​​ർ​​ഥാ​​ട​​ക​​രാ​​യി​​രു​​ന്നു ബ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.

അ​​ഗ്നി​​ശ​​മ​​ന സേ​​ന​​യും പോ​​ലീ​​സും തീ​​ർ​​ഥാ​​ട​​ക​​രും നാട്ടുകാ രും ചേ​​ർ​​ന്നാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​രെ ബ​​സി​​ൽ​​നി​​ന്നു പു​​റ​​ത്തെ​​ത്തി​​ച്ച് വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ എ​​ത്തി​​ച്ച​​ത്.