വ​ട​ക്കേ​റാ​ട്ടു​പ​ടി -മ​ണ്ണൂ​പ്പു​ര​യി​ടം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി
Thursday, March 30, 2023 1:17 AM IST
ക​ങ്ങ​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച വ​ട​ക്കേ​റാ​ട്ടു​പ​ടി-​മ​ണ്ണൂ​പ്പു​ര​യി​ടം റോ​ഡ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഹേ​മ​ല​ത പ്രേം ​സാ​ഗ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ധാ​രാ​ളം വാ​ഹ​ന​ങ്ങ​ള്‍ അ​നു​ദി​നം സ​ഞ്ച​രി​ക്കു​ന്ന ഈ ​റോ​ഡ് വ​ര്‍ഷ​ങ്ങ​ളാ​യി ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ക​ങ്ങ​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ടീ​ച്ച​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം. മാ​ത്യു, വാ​ര്‍ഡ് മെം​ബ​ര്‍ ഷി​ബു ഫി​ലി​പ്പ്, വ​ത്സ​ല​കു​മാ​രി കു​ഞ്ഞ​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.