പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റാ​ള്‍ പ്ര​വ​ര്‍ത്തി​ക്കും
Thursday, March 30, 2023 1:16 AM IST
അ​റു​നൂ​റ്റി​മം​ഗ​ലം: സെ​ന്‍റ് തോ​മ​സ് മ​ല​ക​യ​റ്റ​പ്പ​ള്ളി​യി​ല്‍ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന നാ​ല്പ​താം വെ​ള്ളി​യാ​ച​ര​ണ​ത്തോ​ടും കു​രി​ശു​മ​ല ക​യ​റ്റ​ത്തോ​ട​മ​നു​ബ​ന്ധി​ച്ചു പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റാ​ള്‍ പ്ര​വ​ര്‍ത്തി​ക്കും.

നി​ര്‍ധ​ന​രാ​യ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സം​ഘ​ട​ന തു​ട​ങ്ങി​വ​ച്ച കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി​ട്ടാ​ണ് സ്റ്റാ​ള്‍ ന​ട​ത്തു​ന്ന​ത്. വി​ഷ​ര​ഹി​ത​മാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ സ്റ്റാ​ളി​ല്‍നി​ന്നു ല​ഭി​ക്കും. പ​ള്ളി​ക്കു സ​മീ​പ​ത്താ​യി​ട്ടാ​ണ് സ്റ്റാ​ളി​ന്‍റെ പ്ര​വ​ര്‍ത്ത​നം. ക​ര്‍ഷ​ക​രി​ല്‍നി​ന്ന് നേ​രി​ട്ടു സം​ഭ​രി​ക്കു​ന്ന തേ​ന്‍, ഏ​ല​ക്ക, നാ​ട​ന്‍ കു​ടം​പു​ളി, തേ​യി​ല, മ​ഞ്ഞ​ള്‍പ്പൊ​ടി എ​ന്നി​വ മി​ത​മാ​യ നി​ര​ക്കി​ല്‍ ല​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.