അ​നാ​ചാ​ര​ങ്ങ​ൾ ത​ച്ചു​ട​യ്ക്കാ​ൻ ഇ​നി​യും സ​ത്യ​ഗ്ര​ഹ സ​മ​ര​ങ്ങ​ൾ ന​ട​ത്ത​ണം: ബ​സേ​ലി​യോ​സ് തൃ​തീ​യ​ൻ ബാ​വ
Thursday, March 30, 2023 1:16 AM IST
വൈ​ക്കം: വൈ​ക്കം സ​ത്യ​ഗ്ര​ഹ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശി​വ​ഗി​രി മ​ഠ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​ക​സം​ഘ​ട​ന​യാ​യ ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​താ​ബ്ദി ആ​ഘോ​ഷ സ​മ്മേ​ള​നം ന​ട​ത്തി.

വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ൽ ശി​വ​ഗി​രി മ​ഠം പ്ര​സി​ഡ​ന്‍റ് സ​ച്ചി​താ​ന​ന്ദ സ്വാ​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നാ​ചാ​ര​ങ്ങ​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​വ​യെ ത​ച്ചു​ട​യ്ക്കാ​ൻ സ​ത്യ​ഗ്ര​ഹ​ങ്ങ​ൾ ഇ​നി​യു​മു​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​നാ​ചാ​ര​ങ്ങ​ൾ മ​റി​ക​ട​ന്ന് സ​ദാ​ചാ​രം അ​തി​ന്‍റെ സാ​ത്വി​ക ബോ​ധ​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ ആ​വി​ഷ്ക​രി​ക്കാ​ൻ ജാ​തി, മ​ത, വ​ർ​ണ വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​രു​മി​ച്ചു പോ​രാ​ട​ണ​മെ​ന്ന​താ​ണ് വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ൽ​നി​ന്ന് ഉ​ൾ​ക്കൊ​ള്ളു​ന്ന വ​ലി​യ പാ​ഠ​മെ​ന്നും കാ​തോ​ലി​ക്ക ബാ​വ കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ല​ച്ചി​ത്ര​ന​ട​ൻ ദേ​വ​ൻ ല​ഘു​ലേ​ഖ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ടി.​കെ. മാ​ധ​വ​ന്‍റെ മ​ക​ൾ വി​ജ​യ നാ​യ​രെ ആ​ദ​രി​ച്ചു. ശി​വ​ഗി​രി മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഭാം​ഗാ​ന​ന്ദ സ്വാ​മി​ക​ൾ, ഗു​രു പ്ര​കാ​ശം സ്വാ​മി​ക​ൾ, ശാ​ര​ദാ​ന​ന്ദ സ്വാ​മി​ക​ൾ, സി.​കെ. ആ​ശ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധി​കാ ശ്യാം, ​രേ​ണു​ക ര​തീ​ഷ്, വി.​കെ. മു​ഹ​മ്മ​ദ്, വി.​കെ. ബി​ജു, പു​ത്തൂ​ർ ശോ​ഭ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.