എം​സി റോ​ഡി​ൽ ആ​റു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്
Thursday, March 30, 2023 1:16 AM IST
ഏ​റ്റു​മാ​നൂ​ര്‍: എം​സി റോ​ഡി​ല്‍ നൂ​റ്റൊ​ന്നു ക​വ​ല​യി​ല്‍ ആ​റു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. അ​ഞ്ചുപേ​ര്‍ക്കു പ​രി​ക്ക്. ഇ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം. ടി​പ്പ​ര്‍ ലോ​റി​യും ര​ണ്ട് കാ​റു​ക​ളും ര​ണ്ട് ബൈ​ക്കു​ക​ളും ഒ​രു ഓ​ട്ടോ​റി​ക്ഷ​യു​മാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നി​നു പു​റ​കേ ഒ​ന്നാ​യി ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു പേ​രെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ഏ​റ്റു​മാ​നൂ​ര്‍ പു​ല്ലാ​ട്ട് ജോ​സ് എ​ന്ന സി.​സി. മാ​ത്യു (65) ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​രി​യാ​യ രാ​മ​പു​രം പു​ത്ത​ൻ​ക​ണ്ട​ത്തി​ല്‍ ലി​സി (52) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കോ​ടെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പെ​രു​വ ആ​ന​ക്കു​ഴി​യി​ൽ മ​നു കു​ര്യ​നെ (39) പി​ന്നീ​ട് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.