പാ​മ്പാ​ടി​യി​ല്‍ എ​ട്ടു വ​യ​സു​കാ​രി​യെ അ​ട​ക്കം ര​ണ്ടു​പേ​രെ ക​ടി​ച്ച നാ​യ ച​ത്തു
Thursday, March 30, 2023 1:14 AM IST
പാ​മ്പാ​ടി: പാ​മ്പാ​ടി​യി​ല്‍ എ​ട്ട് വ​യ​സു​കാ​രി​യെ​യ​ട​ക്കം ര​ണ്ടു​പേ​രെ ക​ടി​ച്ച നാ​യ ച​ത്തു. പേ​വി​ഷ ബാ​ധ സം​ശ​യി​ക്കു​ന്ന നാ​യ​യെ ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​താം മൈ​ല്‍ ഭാ​ഗ​ത്താ​ണ് ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​മ്പാ​ടി ഒ​മ്പ​താം​മൈ​ല്‍ പ​റ​യ​ത്തോ​ട്ടം ഭാ​ഗ​ത്തു ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണു പേ​വി​ഷ​ബാ​ധ സം​ശ​യി​ക്കു​ന്ന തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. പ​റ​യ​തോ​ട്ടം ഭാ​ഗ​ത്തു വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന എ​ട്ടു വ​യ​സു​കാ​രി​യെ മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ട് നി​ല്‍ക്ക​വേ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്ത് ക​ടി​യേ​റ്റ കു​ട്ടി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഒ​മ്പ​താം​മൈ​ൽ ഭാ​ഗ​ത്ത് രാ​ജു എ​ന്ന പ്ര​ദേ​ശ​വാ​സി​യെ​യും നാ​യ ആ​ക്ര​മി​ച്ച​ത്. ശ​രീ​ര​ത്തി​ല്‍ വ​ലി​യ മു​റി​വു​ക​ളു​ണ്ടാ​യ ഇ​ദ്ദേ​ഹ​വും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

പ്ര​ദേ​ശ​ത്തെ നി​ര​വ​ധി തെ​രു​വു​നാ​യ്ക്ക​ളെ​യും വ​ള​ര്‍ത്തു മൃ​ഗ​ങ്ങ​ളെ​യും നാ​യ ക​ടി​ച്ചി​രു​ന്നു.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി നാ​യ​യു​ടെ ജ​ഡം പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​യി.