ആ​​​സൂ​​​ത്ര​​​ണ സ​​​മി​​​തി അം​​​ഗീ​​​കാ​​​ര​​​മാ​​​യി
Thursday, March 30, 2023 1:12 AM IST
അ​​​ക​​​ല​​​ക്കു​​​ന്നം: പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ 2023- 24 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ 171 പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ജി​​​ല്ലാ ആ​​​സൂ​​​ത്ര​​​ണ സ​​​മി​​​തി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു. ഉ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യി​​​ൽ 13 പ​​​ദ്ധ​​​തി​​​ക​​​ളും സേ​​​വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ 69 പ​​​ദ്ധ​​​തി​​​യും പ​​​ശ്ചാ​​​ത്ത​​​ല മേ​​​ഖ​​​ല​​​യി​​​ൽ 82 പ​​​ദ്ധ​​​തി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഉ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യി​​​ൽ 73.35 ല​​​ക്ഷം, സേ​​​വ​​​ന മേ​​​ഖ​​​ല​​​യി​​​ൽ 3.5 കോ​​​ടി, പ​​​ശ്ചാ​​​ത്ത​​​ല മേ​​​ഖ​​​ല​​​യി​​​ൽ 3.10 കോ​​​ടി, എ​​​സ്‌​​​സി​​​പി വി​​​ഭാ​​​ഗം 89 ല​​​ക്ഷം, ടി​​​എ​​​സ്പി എ​​​ട്ടു ല​​​ക്ഷം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കു​​​ടും​​​ബ​​​ശ്രീ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​സം​​​രം​​​ഭം, പാ​​​ലി​​​യേ​​​റ്റീ​​​വ് കു​​​ടും​​​ബ​​​സം​​​ഗ​​​മം, സേ​​​ഫ്റ്റി പ​​​രി​​​ശീ​​​ല​​​നം, കു​​​ട്ടി​​​ക​​​ൾ​​​ക്കു യോ​​​ഗ പ​​​രി​​​ശീ​​​ല​​​നം, ഭി​​​ന്ന​​​ശേ​​​ഷി-​​​വ​​​യോ​​​ജ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ, ല​​​ഹ​​​രി വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം, മാ​​​തൃ​​​കാ കൃ​​​ഷി​​​ഭ​​​വ​​​ൻ കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണം, ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് സ​​​ബ് സെ​​​ന്‍റ​​​ർ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യും ന​​​ട​​​പ്പാ​​​ക്കും.