മി​ന്ന​ലേ​റ്റ് ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വം! ന​ടു​ക്കം വി​ട്ടു​മാ​റാ​തെ ക​പ്പി​ലാം​മൂ​ട് സ്വ​ദേ​ശി​ക​ൾ
Wednesday, March 29, 2023 11:28 PM IST
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ക​പ്പി​ലാം​മൂ​ട്ടി​ൽ ഇ​ടി​മി​ന്ന​ലേ​റ്റു ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ടു​ക്കം വി​ട്ടു​മാ​റാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ. പ്ര​തീ​ക്ഷി​ക്കാ​ത്ത സ​മ​യ​ത്ത് മ​ഴ​യി​ല്ലാ​ത്ത​പ്പോ​ഴാ​യി​രു​ന്നു ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ടി​മി​ന്ന​ലേ​റ്റ് ഇ​വി​ടെ ഒ​രു തെ​ങ്ങ് ക​രി​ഞ്ഞു​പോ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ര വ​ലി​യ ദു​ര​ന്തം ഇ​ത് ആ​ദ്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സ്ഥ​ലം അ​ള​ക്കു​ന്ന ജോ​ലി​ക്കി​ട​യി​ലാ​ണ് സു​നി​ലി​നും ര​മേ​ശി​നും മി​ന്ന​ലേ​റ്റ​ത്. ഇ​ടി​മി​ന്ന​ലി​ന്‍റെ ആഘാ​ത​ത്തി​ൽ സ​മീ​പ​മു​ള്ള കു​ടും​ബ വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ലെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്ന് തെ​റി​ച്ചു വീ​ണു. കു​ടും​ബ​വീ​ട്ടി​ൽ സു​നി​ലി​ന്‍റെ അ​മ്മ ല​ക്ഷ്മി ഉ​ണ്ടാ​യി​രു​ന്നു. സ്ഥ​ലം വീ​തം വ​യ്ക്കു​ന്ന ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നാ​യാ​ണ് നി​ല​യ്ക്ക​ൽ നി​ന്നു ര​മേ​ശ് എ​ത്തി​യ​ത്. തു​റ​സാ​യ സ്ഥ​ലം ആ​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​ച്ചു.