നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം
Wednesday, March 29, 2023 11:28 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കി​ഴ​ക്ക​ന്‍​പ്ര​ദേ​ശ​ത്തെ പ്ര​ശ​സ്ത​മാ​യ കൂ​വ​പ്പ​ള്ളി കു​രി​ശു​മ​ല​യി​ല്‍ നാ​ല്പ​താം​വെ​ള്ളി​ ആ​ച​ര​ണ​വും പു​തു​താ​യി സ്ഥാ​പി​ച്ച ക​ര്‍​ത്താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ന്‍റെ വെ​ഞ്ചരി​പ്പു​ക​ര്‍​മ​വും നാ​ളെ ന​ട​ക്കും. തി​രു​സ്വ​രൂ​പ​ത്തി​ന്‍റെ വെ​ഞ്ചരി​പ്പു​ക​ര്‍​മം നാളെ രാ​വി​ലെ 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് മ​ല​മു​ക​ളി​ലേ​ക്കു സ്ലീ​വാ​പാത, 12ന് ​മ​ല​മു​ക​ളി​ല്‍ ഫാ. ​മാര്‍ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം സ​ന്ദേ​ശം ന​ൽ​കും.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ആ​ൻ​ഡ്രൂ​സ് പേ​ഴും​കാ​ട്ടി​ല്‍, ഫാ. ​ജോ​സ​ഫ് വൈ​പ്പു​മ​ഠം, ഫാ. ​ജ​യിം​സ് മുള​ഞ്ഞി​നാ​നി​ക്ക​ര, കൈ​ക്കാ​ര​ന്മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ എ​ള്ളൂ​ക്കു​ന്നേ​ല്‍, ജോ​സ​ഫ് മൈ​ക്കി​ള്‍ ക​രി​പ്പാ​പ്പ​റ​മ്പി​ല്‍, പാ​പ്പ​ച്ച​ന്‍ ക​രി​മ്പ​നാ​ല്‍, ഔ​സേ​പ്പ​ച്ച​ന്‍ മ​ണ്ണം​പ്ലാക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം നല്‍​കും.

മ​ണി​മ​ല: ഹോ​ളി​മാ​ഗി ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം നാ​ളെ 9.30ന് ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് ന​യി​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ​വും ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രു​ഷ​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. 1.30ന് ​ക​രു​വ​ള്ളി​കാ​ട് കു​രി​ശു​മ​ല തീ​ർ​ഥാ​ടനം.

പ​ഴ​യ​കൊ​ര​ട്ടി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂപ​ത​യു​ടെ പ​ഴ​യ കൊ​ര​ട്ടി ആ​വേ മ​രി​യ പ്രാ​ര്‍​ഥ​നാ​ല​യ​ത്തി​ല്‍ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് പ​ഴ​യ കൊ​ര​ട്ടി ഉ​റു​മ്പി​ൽ പാ​ല​ത്തി​ങ്ക​ലു​ള്ള കു​രി​ശ​ടി​യി​ൽ​നി​ന്നു കു​രി​ശി​ന്‍റെ​വ​ഴി പ​ഴ​യ കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലേ​ക്കു ന​ട​ത്തും. 10ന് ​വ​ച​ന സ​ന്ദേ​ശം - ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്ത്. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ആ​രാ​ധ​ന​യും. ശു​ശ്രൂ​ഷ​ക​ൾ​ക്ക് എ​രു​മേ​ലി സ​ബ് സോ​ൺ നേ​തൃ​ത്വം ന​ൽ​കും.

മ​ണി​പ്പു​ഴ: ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ നാ​ല്പ​താം വെ​ള്ളി ആ​ച​ര​ണ​വും കു​രി​ശി​ന്‍റെ വ​ഴി​യും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കും. രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്ത്, എ​രു​മേ​ലി സ​ബ്സോ​ണ്‍ ആ​നി​മേ​റ്റ​ർ ഫാ. ​ജോ​സ് കാ​രി​മ​റ്റം, എ​രു​മേ​ലി സ​ബ്സോ​ണ്‍ ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.