മാ​ലി​ന്യ ശേ​ഖ​ര​ണ കെ​ട്ടി​ടം നി​ലം​പൊ​ത്തി
Wednesday, March 29, 2023 11:25 PM IST
എ​രു​മേ​ലി: ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് എ​രു​മേ​ലി ക​മു​കി​ൻ​കു​ഴി​യി​ൽ നി​ർ​മി​ച്ച മാ​ലി​ന്യ ശേ​ഖ​ര​ണ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ നി​ല​യി​ൽ. ശ​ബ​രി​മ​ല സീ​സ​ണി​ൽ മാ​ലി​ന്യ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ലോ​റി കെ​ട്ടി​ട​ത്തി​ന്‍റെ തൂ​ണി​ൽ തു​ട​ർ​ച്ച​യാ​യി ഇ​ടി​പ്പി​ച്ചി​രു​ന്ന​തു​മൂ​ലം തൂ​ണ് ത​ക​ർ​ന്ന​പ്പോ​ൾ കെ​ട്ടി​ടം നി​ലം​പ​തി​ച്ച​താ​ണെ​ന്ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

നേ​ർ​ച്ച​പ്പാ​റ വാ​ർ​ഡി​ലെ ക​മു​കി​ൻ​കു​ഴി​യി​ലു​ള്ള ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ധു​നി​ക അ​റ​വു​ശാ​ല, ശ്മ​ശാ​നം, തു​മ്പൂ​ർ​മു​ഴി ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ വ​ളം ഉ​ത്പാ​ദ​ന യു​ണി​റ്റ്, എം​സി​എ​ഫ് എ​ന്നി​വ​യു​ള്ള​ത്. തു​മ്പൂ​ർ​മു​ഴി യു​ണി​റ്റി​ന്‍റെ മു​ന്നി​ൽ ക​ഴി​ഞ്ഞ​യി​ടെ പു​തി​യ​താ​യി നി​ർ​മി​ച്ച മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​മാ​ണ് ത​ക​ർ​ന്ന​ത്. ശ​ബ​രി​മ​ല സീ​സ​ണി​ൽ എ​രു​മേ​ലി ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ൽനി​ന്നു​മാ​യി ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഇ​ടു​ന്ന​തി​നാ​യി 24 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ട്ടാ​ണ് പു​തി​യ കേ​ന്ദ്രം നി​ർ​മി​ച്ച​ത്.

ശ​ബ​രി​മ​ല സീ​സ​ണി​ൽ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് വാ​ട​ക വ്യ​വ​സ്ഥ​യി​ൽ ലോ​റി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ലോ​റി​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​ര​ണ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​മ്പോ​ൾ വാ​ഹ​നം മു​ൻ​വ​ശ​ത്തെ തൂ​ണി​ൽ പ​തി​വാ​യി ഇ​ടി​പ്പി​ക്കു​ന്ന​ത് ക​ണ്ടി​രു​ന്നെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. തൂ​ണ് ത​ക​ർ​ന്ന​തോ​ടെ കേ​ന്ദ്രം നി​ലം​പ​തി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റഞ്ഞു.