നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ഓ​​​ട്ടോ​​​റി​​​ക്ഷ തോ​​​ട്ടി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞു
Tuesday, March 28, 2023 11:44 PM IST
ക​​​ടു​​​ത്തു​​​രു​​​ത്തി: നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട ഓ​​​ട്ടോ​​​റി​​​ക്ഷ ക​​​ടു​​​ത്തു​​​രു​​​ത്തി വ​​​ലി​​​യ​​​തോ​​​ട്ടി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് അ​​​പ​​​ക​​​ടം. തോ​​​ട്ടി​​​ൽ​​​മു​​​ങ്ങി​​​യ ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ല്‍നി​​​ന്നും ഡ്രൈ​​​വ​​​ര്‍ നീ​​​ന്തി ര​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​നാ​​​ല്‍ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി.
ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.30നു ​​​ക​​​ടു​​​ത്തു​​​രു​​​ത്തി - ആ​​​പ്പു​​​ഴ തീ​​​ര​​​ദേ​​​ശ റോ​​​ഡി​​​ല്‍ ക​​​ട​​​ന്തേ​​​രി പാ​​​ര്‍ക്കി​​​നു സ​​​മീ​​​പ​​​മാ​​​ണ് അ​​​പ​​​ക​​​ടം. റോ​​​ഡി​​​ലെ കു​​​ഴി​​​യി​​​ല്‍ വീ​​​ണ ഓ​​​ട്ടോ​​​റി​​​ക്ഷ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു തോ​​​ട്ടി​​​ലേ​​​ക്കു കു​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഡ്രൈ​​​വ​​​ര്‍ മാ​​​ത്ര​​​മാ​​​ണ് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ട് ക്രെ​​​യി​​​ന്‍ എ​​​ത്തി​​​ച്ചാ​​​ണ് തോ​​​ട്ടി​​​ല്‍നി​​​ന്നും ഓ​​​ട്ടോ​​​റി​​​ക്ഷ ഉ​​​യ​​​ര്‍ത്തി​​​യെ​​​ടു​​​ത്ത​​​ത്.
വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി ത​​​ക​​​ര്‍ന്നു കി​​​ട​​​ക്കു​​​ന്ന തീ​​​ര​​​ദേ​​​ശ റോ​​​ഡ് ടാ​​​റിം​​​ഗ് ന​​​ട​​​ത്തി ഗ​​​താ​​​ഗ​​​ത യോ​​​ഗ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന നാ​​​ട്ടു​​​കാ​​​രു​​​ടെ ആ​​​വ​​​ശ്യം ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ അ​​​വ​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണ്.
പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ്ര​​​ധാ​​​ന റോ​​​ഡാ​​​ണെ​​​ങ്കി​​​ലും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ഈ ​​​റോ​​​ഡ് ന​​​ന്നാ​​​ക്കാ​​​ന്‍ താ​​​ത്പ​​​ര്യം കാ​​​ണി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പം ശ​​​ക്ത​​​മാ​​​ണ്.