വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചയാൾ അ​റ​സ്റ്റി​ൽ
Tuesday, March 28, 2023 11:44 PM IST
ക​ടു​ത്തു​രു​ത്തി: വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ല​റ എ​ഴു​മാ​ന്തു​രു​ത്ത് നി​ക​ർ​ത്തി​ൽ എ​ൻ.​ജി. ബി​ജു (47) എ​ന്ന​യാ​ളെ​യാ​ണ് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കൈ​യി​ൽ​ക്ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു.
വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ സ​ജീ​വ് ചെ​റി​യാ​ൻ, എ​സ്ഐ ജ​യ​കു​മാ​ർ, അ​രു​ൺ കു​മാ​ർ, എ​എ​സ്ഐ ശ്രീ​ല​ത അ​മ്മാ​ൾ, സി​പി​ഒ പ്ര​വീ​ൺ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.