വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷം: ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കെ​പി​സി​സി നേ​തൃ​ത്വം
Tuesday, March 28, 2023 11:44 PM IST
വൈ​ക്കം: വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​പി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കെ​പി​സി​സി നേ​തൃ​ത്വം വൈ​ക്ക​ത്തെ സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്തി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.
വൈ​ക്കം സ​ത്യ​ഗ്ര​ഹ​സ​മ​ര ശ​താ​ബ്ദി ആ​ഘോ​ഷം ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തു​ന്ന​ത് ആ ​പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ണ്ടാ​ണെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പ​ന്ത​ലും വേ​ദി​യും സ​ജ്ജ​മാ​കു​മെ​ന്നും എ​ഐ​സി സ​മ്മേ​ള​നം ന​ട​ത്തു​ന്ന പോ​ല​ത്തെ ഒ​രു​ക്ക​ങ്ങ​ളാ​ണ് പാ​ർ​ട്ടി ന​ട​ത്തി​വ​രു​ന്ന​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ആ​കെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന വി​ധം ശ​താ​ബ്ദി സ​മ്മേ​ള​നം മാ​റു​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
വൈ​ക്കം സ​ത്യ​ഗ്ര​ഹ​സ​മ​ര ശ​താ​ബ്ദി ആ​ഘോ​ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​ന​മാ​ണ് കോ​ൺ​ഗ്ര​സെ​ന്നും ന​വോ​ത്ഥാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​രാ​ൻ ഒ​രു വ​ർ​ഷം നീ​ളു​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി സ​ജീ​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, എം. ​ലി​ജു, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.