വി​​​ജ​​​യ​​​പു​​​ര​​​ത്തെ ലൈ​​​ഫ് ഫ്ളാ​​​റ്റ് ​ഏ​​​പ്രി​​​ലി​​​ൽ കൈ​​​മാ​​​റും
Tuesday, March 28, 2023 11:14 PM IST
കോ​​​ട്ട​​​യം: ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​വ​​​ർ​​​ഷം കൊ​​​ണ്ടു ലൈ​​​ഫ് മി​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ ജി​​​ല്ല​​​യി​​​ൽ നി​​​ർ​​​മി​​​ച്ച് ന​​​ൽ​​​കി​​​യ​​​ത് 3228 വീ​​​ടു​​​ക​​​ൾ. 2021 മേ​​​യ് 20 മു​​​ത​​​ൽ 2023 മാ​​​ർ​​​ച്ച് 27 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്.
ജി​​​ല്ല​​​യി​​​ൽ ഇ​​​തു​​​വ​​​രെ 12,638 വീ​​​ടു​​​ക​​​ളാ​​​ണ് ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യി​​​ൽ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യി​​​ൽ 7983 വീ​​​ടു​​​ക​​​ളും പി​​​എം​​​എ​​​വൈ (യു) 2282, ​​​പി​​​എം​​​എ​​​വൈ (ജി)829, ​​​എ​​​സ​​​സി- 1289, എ​​​സ്ടി 61, ഫി​​​ഷ​​​റീ​​​സ്107, മൈ​​​നോ​​​റി​​​റ്റി 87 എ​​​ന്നി​​​വ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
വി​​​ജ​​​യ​​​പു​​​രം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പൊ​​​ൻ​​​പ​​​ള്ളി വാ​​​ർ​​​ഡി​​​ൽ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 44 യൂ​​​ണി​​​റ്റു​​​ക​​​ളു​​​ള്ള ഭ​​​വ​​​ന​​​സ​​​മു​​​ച്ച​​​യം ഏ​​​പ്രി​​​ലി​​​ൽ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റും.
6.40 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ലാ​​​ണ് ഭ​​​വ​​​ന സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. ര​​​ണ്ട് മു​​​റി​​​ക​​​ൾ, ഹാ​​​ൾ, അ​​​ടു​​​ക്ക​​​ള, ശു​​​ചി​​​മു​​​റി എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് ഫ്ളാ​​​റ്റു​​​ക​​​ൾ. ഇ​​​വി​​​ടെ 42 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് താ​​​മ​​​സ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കും. അ​​​മി​​​നി​​​റ്റി​​​ക​​​ൾ​​​ക്കാ​​​യി ര​​​ണ്ടു യൂ​​​ണി​​​റ്റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും. അ​​​തി​​​ദ​​​രി​​​ദ്ര നി​​​ർ​​​ണ​​​യ പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ക​​​ണ്ടെ​​​ത്തി​​​യ ഭൂ​​​ര​​​ഹി​​​ത, ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യ 206 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ ലൈ​​​ഫ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യ 40 പേ​​​രു​​​മാ​​​യി ക​​​രാ​​​റി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടു​​​ ക​​​ഴി​​​ഞ്ഞു.