വാ​ഗ​മ​ൺ റോ​ഡ് നി​ർ​മാ​ണം; അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Tuesday, March 28, 2023 10:47 PM IST
തീ​ക്കോ​യി: ഈ​രാ​റ്റു​പേ​ട്ട - വാ​ഗ​മ​ൺ റോ​ഡി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് തീ​ക്കോ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​വ​ലോ​ക​ന മീ​റ്റിം​ഗ് ന​ട​ന്നു. ഇ​നി പ​ണി പൂ​ർ​ത്തി​യാ​കു​വാ​നു​ള്ള റോ​ഡി​ന്‍റെ സൈ​ഡ് കോ​ൺ​ക്രീ​റ്റിം​ഗ്, സീ​ബ്രാ​ലൈ​ൻ, മ​റ്റു റോ​ഡ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ ജോ​ലി​ക​ൾ ഏ​പ്രി​ൽ 30ന് ​മു​മ്പ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ജെ​യിം​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഡി​ന്‍റെ സൈ​ഡ് കോ​ൺ​ക്രീ​റ്റിം​ഗി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു. യോ​ഗ​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹ​റ അ​ബ്ദു​ൾ ഖാ​ദ​ർ, ബ്ലോ​ക്ക് മെം​ബ​ർ ഓ​മ​ന ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി ആ​ർ. സു​മാ ഭാ​യ് അ​മ്മ, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ജി​തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.