പാ​ലാ വ​ഴി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു
Tuesday, March 28, 2023 10:47 PM IST
പാ​ലാ: പാ​ലാ വ​ഴി കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി പു​തി​യ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. പു​ല​ർ​ച്ചെ 5.25 ന് ​വ​ല​വൂ​ർ, ഉ​ഴ​വൂ​ർ -എ​റ​ണാ​കു​ളം, ഗു​രു​വാ​യൂ​ർ വ​ഴി കോ​ഴി​ക്കോ​ട്, 7.10 എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി ഉ​ച്ച​ക​ഴി​ഞ്ഞ് 2.10 പൊ​ൻ​കു​ന്നം, പ​ത്ത​നം​തി​ട്ട, പു​ന​ലൂ​ർ വ​ഴി തി​രു​വ​ന​ന്ത​പു​രം, 3.10 ന് ​കൊ​ല്ലം സ​ർ​വീ​സു​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ണാ​കു​ള​ത്തു നി​ന്നു രാ​ത്രി 9.50 ന് ​പി​റ​വം, രാ​മ​പു​രം വ​ഴി പാ​ലാ​യി​ലേ​ക്കും പു​തി​യ സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​സീ​സി ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ
സെ​മി​നാ​ർ

ഭ​ര​ണ​ങ്ങാ​നം: അീ​സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റി​ൻ ലാം​ഗ്വേ​ജ്സി​ൽ ഏ​പ്രി​ൽ മൂ​ന്നി​ന് രാ​വി​ലെ പ​ത്തു മു​ത​ൽ ഡ്രീം ​ഡോ​യി​ഷ് 2കെ23 ​എ​ന്ന പേ​രി​ൽ സെ​മി​നാ​ർ ന​ട​ത്ത​പ്പെ​ടും. പ്ല​സ് ടു, ​ഡി​ഗ്രി, ന​ഴ്സിം​ഗ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ജ​ർ​മ​ൻ ഭാ​ഷ പ​ഠി​ക്കു​ന്ന​തി​നും ജ​ർ​മ്മ​നി​യി​ലു​ള്ള പ​ഠ​ന, ജോ​ലി സാ​ധ്യ​ത​ക​ൾ അ​റി​യു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​ണ് അ​സീ​സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഈ ​സെ​മി​നാ​റി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ജ​ർ​മ​നി​യി​ലു​ള്ള ഹോ​സ്പി​റ്റ​ൽ ഒ​ഫീ​ഷ്യ​ൽ​സും യൂ​ണി​വേ​ഴ്സി​റ്റി ഫാ​ക്ക​ൽ​റ്റി​ക​ളും ന​യി​ക്കു​ന്ന ഈ ​സെ​മി​നാ​റി​ൽ എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കു​വാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.