ഉ​ദ​യം 2023 നൂ​ത​ന പ​ദ്ധ​തി​യു​മാ​യി പ്ര​വി​ത്താ​നം സെ​ന്‍റ് മൈ​ക്കി​ൾ​സ്
Tuesday, March 28, 2023 10:47 PM IST
പാ​ലാ: കാ​ല​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കാ​നും സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് ത​ന്നെ ത​ങ്ങ​ളു​ടെ അ​ഭി​രു​ചി​ക​ൾ തി​രി​ച്ച​റി​യാ​നും വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കാ​ൻ പ്ര​വി​ത്താ​നം സെ​ന്‍റ് മൈ​ക്കി​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ൽ​പി സ്കൂ​ളി​ലും ഉ​ദ​യം 2023 എ​ന്ന പേ​രി​ൽ നൂ​ത​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി , സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി, സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ൻ, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് തു​ട​ങ്ങി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്നു.
ലാ​ബു​ക​ളും പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളും പ​ങ്കു​വ​യ്ക്ക​ൽ, കാ​യി​ക മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം, പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള കൗ​ണ്‍​സി​ലിം​ഗ്, മാ​താ​പി​താ​ക്ക​ൾ​ക്കു​ള്ള കൗ​ണ്‍​സി​ലിം​ഗ്, ക​ലാ പ​രി​ശീ​ല​നം, എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം, സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം, ആ​രോ​ഗ്യ​പ​രി​പാ​ല​നം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും പ​രി​ശീ​ല​ന​വും ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് പ്ര​വി​ത്താ​നം ഫൊ​റോ​ന പാ​രി​ഷ്ഹാ​ളി​ൽ ന​ട​ക്കും.​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് വേ​ളൂ​പ്പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ൽ, മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത്, മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ൽ, വി​വി​ധ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കു​മെ​ന്ന് ഫാ. ​ജോ​ർ​ജ് വേ​ളൂ​പ​റ​ന്പി​ൽ, സോ​ണി മൈ​ക്കി​ൾ തെ​ക്കേ​ൽ, ജോ​ജി ഇ​ന്ന​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.