സി​​ടി​​സി​​ആ​​ര്‍​ഐ - എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല സ​​ഹ​​ക​​ര​​ണ​​ത്തി​​ന് ധാ​​ര​​ണ
Tuesday, March 28, 2023 10:44 PM IST
കോ​​ട്ട​​യം: തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ കേ​​ന്ദ്ര കി​​ഴ​​ങ്ങു​​വി​​ള ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​വും (സി​​ടി​​സി​​ആ​​ര്‍​ഐ) എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യും ത​​മ്മി​​ല്‍ ഗ​​വേ​​ഷ​​ണ മേ​​ഖ​​ല​​യി​​ല്‍ സ​​ഹ​​ക​​ര​​ണ​​ത്തി​​ന് ധാ​​ര​​ണ​​യാ​​യി. ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബ​​യോ കെ​​മി​​സ്ട്രി, മൈ​​ക്രോ​​ബ​​യോ​​ള​​ജി, കാ​​ലാ​​വ​​സ്ഥാ പ​​ഠ​​നം, നാ​​നോ ടെ​​ക്നോ​​ള​​ജി, സ്മാ​​ര്‍​ട്ട് ഫാ​​മിം​​ഗ്, ഭ​​ക്ഷ്യ സം​​സ്ക​​ര​​ണം, മൂ​​ല്യ​​വ​​ര്‍​ധ​​ന തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ര​​ണ്ടു സ്ഥാ​​പ​​ന​​ങ്ങ​​ളും യോ​​ജി​​ച്ചു പ്ര​​വ​​ര്‍​ത്തി​​ക്കു​​ക.
സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ പ്ര​​ഫ. സാ​​ബു തോ​​മ​​സും സി​​ടി​​സി​​ആ​​ര്‍​ഐ ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​ജി. ബൈ​​ജു​​വു​​മാ​​ണ് ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ല്‍ ഒ​​പ്പു​​വ​​ച്ച​​ത്. കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യി​​ല്‍ പ്ര​​ത്യേ​​കി​​ച്ച് കി​​ഴ​​ങ്ങു​​വി​​ള​​ക​​ളു​​ടെ കൃ​​ഷി​​യി​​ല്‍ നി​​ല​​വി​​ല്‍ നേ​​രി​​ടു​​ന്ന പ​​ല പ്ര​​ശ്ന​​ങ്ങ​​ള്‍​ക്കും പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു​​ള്ള ഗ​​വേ​​ഷ​​ണ​​ങ്ങ​​ള്‍ ഇ​​തി​​ലൂ​​ടെ സാ​​ധ്യ​​മാ​​കു​​മെ​​ന്ന് പ്ര​​ഫ. സാ​​ബു തോ​​മ​​സ് പ​​റ​​ഞ്ഞു.
സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ പി​​എ​​ച്ച്ഡി വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​മെ​​ന്ന നി​​ല​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കാ​​ന്‍ സി​​ടി​​സി​​ആ​​ര്‍​ഐ​​ക്ക് ക​​ഴി​​യു​​മെ​​ന്ന് ഡോ. ​​ബൈ​​ജു അ​​റി​​യി​​ച്ചു.