പാലാ: കിഴപറയാർ പ്ലാത്തോട്ടത്തിൽ ഫാ. ജോസഫ് (93) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം, മാർ ജേക്കബ് തൂങ്കുഴി, മാർ ജോർജ് ഞറളക്കാട്ട് എന്നിവരുടെ കാർമികത്വത്തിൽ.
പ്ലാത്തോട്ടത്തിൽ തൊമ്മൻ-അന്ന ദന്പതികളുടെ അഞ്ചാമത്തെ മകനാണ്. സഹോദരങ്ങൾ: പി.ടി. അഗസ്റ്റിൻ ഉപ്പുതോട് (ഇടുക്കി), മറിയാമ്മചാണ്ടി പുരയിടം (ഇടമറുക്), പി.ടി. ജോർജ് (മണ്ണാർക്കാട്), പരേതരായ പി.ടി. മാത്യു (കരിമണ്ണൂർ), റോസ വേണാട്ടുമറ്റം (കീരിത്തോട്), അന്നമ്മ പാറപ്പള്ളിൽ (നടവയൽ), പി.ടി. തോമസ് (മരിയാപുരം).
പരേതനായ ഫാ. തോമസ് പ്ലാത്തോട്ടം സിഎസ്ടി, ഫാ. മാത്യു പ്ലാത്തോട്ടം (കോതമംഗലം), സിസ്റ്റർ റോസ് പ്ലാത്തോട്ടം (ബീഹാർ), സിസ്റ്റർ ആനീസ് പ്ലാത്തോട്ടം എസ്എബിഎസ് (തൊടുപുഴ), ഫാ. ഷാജി പറയൻകുഴിയിൽ, ഫാ. ജിമ്മി പറയൻകുഴിയിൽ, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാ. ജൂഡി ഇലവുംമൂട്ടിൽ, ഫാ. സെബാസ്റ്റ്യൻ തുന്പമറ്റത്തിൽ, ഫാ. സെബിൻ തുന്പമറ്റത്തിൽ, സിസ്റ്റർ ഭാവുള കുടക്കച്ചിറ എസ്എച്ച്, സിസ്റ്റർ ലിഡിയ മുതുപ്ലാക്കൽ, സിസ്റ്റർ വന്ദന വാഴകാട്ട്, സിസ്റ്റർ ജെറി വേലംകുന്നേൽ, സിസ്റ്റർ എൽസി വാഴകാട്ട്, സിസ്റ്റർ ടെസി ചന്ദ്രൻകുന്നേൽ എസ്എബിഎസ്, സിസ്റ്റർ റോസ്ലി ചന്ദ്രൻകുന്നേൽ എസ്എബിഎസ്, സിസ്റ്റർ മെർലി ചന്ദ്രൻകുന്നേൽ എസ്എബിഎസ്, സിസ്റ്റർ റാണി തോമസ് പുതിയടത്ത് സിഎംസി എന്നിവർ സഹോദര മക്കളുമാണ്.
തെനേരി, വാഴവറ്റ, കുളവയൽ, ബെക്കി, കാരക്കാമല, കൊമ്മയാട്, ആലക്കോട്, വെള്ളാട്, പാത്തൻപാറ, തടിക്കടവ്, തരിയോട്, തിരുവന്പാടി, ബത്തേരി, വടക്കനാട്, കല്ലുമുക്ക് എന്നീ ഇടവകകളിലും ഹോളി സ്പിരിറ്റ് ചർച്ച്, ന്യൂയോർക്ക്-അസ്റ്റോസിയേറ്റ് പാസ്റ്റർ, കാനഡായിലെ വിവിധ ഇടവകകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ അസംപ്ഷൻ ഹോസ്പിറ്റലിന്റെ ഡയറക്ടറായും മഠത്തിന്റെ ചാപ്ലിനായും സേവനം ചെയ്തുവരികയായിരുന്നു.