മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ നാ​ല്പ​തു​മ​ണി ആ​രാ​ധ​ന ഇ​ന്നാ​രം​ഭി​ക്കും
Tuesday, March 28, 2023 1:17 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ​വാ​ര​ത്തി​ന് ഒ​രു​ക്ക​മാ​യു​ള്ള നാ​ല്പ​തു​മ​ണി ആ​രാ​ധ​ന ഇ​ന്ന് ആ​രം​ഭി​ക്കും. 30വ​രെ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ അ​ഞ്ചു മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ ആ​രാ​ധ​ന​യും തി​രു​ക്ക​ര്‍മ​ങ്ങ​ളും ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 5.30നും ​ഏ​ഴി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍ബാ​ന.
രാ​വി​ലെ എ​ട്ടു​മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ വി​വി​ധ വാ​ര്‍ഡു​ക​ള്‍, ഭ​ക്ത​സം​ഘ​ട​ന​ക​ള്‍, സ​ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ള്‍ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശു​ദ്ധ കു​ര്‍ബാ​ന​യു​ടെ ആ​രാ​ധ​ന ന​ട​ക്കും. നാ​ളെ രാ​വി​ലെ 5.30, 7.00, വൈ​കു​ന്നേ​രം അ​ഞ്ച് എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന. 30ന് ​രാ​വി​ലെ 5.30, 7.00, വൈ​കു​ന്നേ​രം 4.45 സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന. രാ​ത്രി 7.30ന് ​പ​രി​ശു​ദ്ധ കു​ര്‍ബാ​ന​യു​ടെ പ്ര​ദി​ക്ഷ​ണ​ത്തി​ന് വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ മു​ഖ്യ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.
31ന് ​നാ​ല്പ​താം വെ​ള്ളി (ലാ​സ​റി​ന്‍റെ വെ​ള്ളി) ആ​ച​ര​ണം. രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന, 7.00ന് ​അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ ഓ​ര്‍മ​യ്ക്കാ​യി ന​ട​ത്തു​ന്ന വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്ക് ആ​ര്‍ച്ചു​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. 11ന് ​ജ​പ​മാ​ല, സ്ലീ​വ​ാപ്പാ​ത, 12ന് ​പ​രി​ശു​ദ്ധ കു​ര്‍ബാ​ന, നേ​ര്‍ച്ച​ക്ക​ഞ്ഞി വി​ത​ര​ണം. വൈ​കു​ന്നേ​രം 4.30ന് ​പ​രി​ശു​ദ്ധ കു​ര്‍ബാ​ന. തു​ട​ര്‍ന്ന് മാ​ര്‍ക്ക​റ്റ് ചു​റ്റി സ്ലീ​വാ​പ്പാ​ത. തു​ട​ര്‍ന്ന് ഗ്രോ​ട്ടോ മൈ​താ​നി​യി​ല്‍വ​ച്ച് സ​മാ​പ​ന സ​ന്ദേ​ശം ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ ന​ല്‍കും.