ചങ്ങനാശേരി: കെഎല്‍എം അതിരൂപതാതല കായികമേള എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം അധ്യക്ഷത വഹിച്ചു. വിജി കുന്നിപ്പള്ളില്, സാബു കോയിപ്പള്ളി, ഷൈനി തോമസ്, പ്രിജേഷ് ചാക്കോ, സാബു വര്‍ഗീസ്, ജോമോന് ജോണ്‍, ഷാജി ആന്റണി, പി.സി. മാത്യു, തോമസ് ഔസേഫ്, ജിജിമോന് എ.വി., ജോര്‍ജ് കെ. എക്സ്., സജിമോന്‍ ജോര്‍ജ്, മിനി റോയി എന്നിവര്‍ പ്രസംഗിച്ചു.
പാറേല്‍ യൂണിറ്റിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും കൊടിനാട്ടുകുന്ന് യൂണിറ്റ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
വടംവലിയില്‍ ഒന്നാംസ്ഥാനം വെട്ടിമുകള്‍ യൂണിറ്റും രണ്ടാംസ്ഥാനം മാമ്മൂട് യൂണിറ്റും കരസ്ഥമാക്കി.
റീത്താമ്മ സണ്ണി, മിനി സിബിച്ചന്, സ്മിനു ജോസഫ്, സാജന് ജോയി, കൊച്ചുറാണി മാത്യു, സണ്ണി തോമസ്, സാം സെബാസ്റ്റ്യന്‍, അന്നമ്മ ഷാജി, ബിജു ബേസില്‍ എന്നിവര്‍ നേതൃത്വം നല്കി.