രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ര​ണ​മ​ണി: തി​രു​വ​ഞ്ചൂ​ര്‍
Monday, March 27, 2023 11:36 PM IST
കു​മാ​ര​ന​ല്ലൂ​ര്‍: ഇ​ന്ത്യ​ന്‍ പാ​ര്‍ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും അ​ഴി​മ​തി​യെ​ക്കു​റി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍ ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​കൊ​ണ്ടാ​ണ് ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ അ​റി​വോ​ടെ രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ഉ​റ്റു​നോ​ക്കു​ന്ന ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ര​ണ​മ​ണി​യാ​ണ് ഇ​പ്പോ​ള്‍ മു​ഴ​ങ്ങു​ന്ന​തെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ. കു​മാ​ര​ന​ല്ലൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ഹു​ല്‍ ഐ​ക്യ​ദാ​ര്‍ഢ്യ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍.
മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സാ​ബു മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​സി. റോ​യി, കെ.​ബി. രാ​ജ​ന്‍, പി. ​ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​ര്‍, ഷോ​ബി ലൂ​ക്കോ​സ്, ജെ​സി ബി​ജു, സ​ക്കീ​ര്‍ ച​ങ്ങം​പ​ള്ളി, മു​ജീ​ബ് വ​ട്ട​യ്ക്ക​ല്‍, ബൈ​ജു ജോ​ര്‍ജ്, ജോ​യി മാ​ളി​യേ​ക്ക​ല്‍, ബി​നോ​യി പു​ല്ല​രി​ക്കു​ന്ന് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.