സി​​​എം​​​എ​​​സ് കോ​​​ള​​​ജ് മു​​​ന്‍കൈ​​​യെ​​​ടു​​​ത്ത് ഗ്ര​​​ന്ഥ​​​ശാ​​​ല നി​​​ര്‍മി​​​ച്ചു
Monday, March 27, 2023 11:36 PM IST
കോ​​​ട്ട​​​യം: സി​​​എം​​​എ​​​സ് കോ​​​ള​​​ജ് നാ​​​ഷ​​​ണ​​​ല്‍ സ​​​ര്‍വീ​​​സ് സ്‌​​​കീം വോ​​​ള​​​ന്‍റീ​​​യേ​​​ഴ്സ്, ത​​​ദ്ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍ ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കു​​​മ​​​ര​​​കം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഒ​​​ന്പ​​​താം വാ​​​ര്‍ഡി​​​ല്‍ 20 വ​​​ര്‍ഷ​​​ത്തോ​​​ളം പ്ര​​​വ​​​ര്‍ത്ത​​​നം നി​​​ല​​​ച്ചു​​​കി​​​ട​​​ന്ന ഗ്ര​​​ന്ഥ​​​ശാ​​​ല​​​യ്ക്ക് പു​​​തു​​​ജീ​​​വ​​​നേ​​​കി. കാ​​​ടു​​​പി​​​ടി​​​ച്ചു ത​​​ക​​​ര്‍ന്നു​​​കി​​​ട​​​ന്ന കെ​​​ട്ടി​​​ടം പു​​​തു​​​ക്കി​​​പ്പ​​​ണി​​​യു​​​ക​​​യും ആ​​​യി​​​ര​​​ത്തി ഇ​​​രു​​​ന്നൂ​​​റോ​​​ളം പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ ഗ്ര​​​ന്ഥ​​​ശാ​​​ല​​​യ്ക്കാ​​​യി ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്തു.

ന​​​വീ​​​ക​​​രി​​​ച്ച ഗ്ര​​​ന്ഥ​​​ശാ​​​ല മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി. ബി​​​ന്ദു, പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ധ​​​ന്യ സാ​​​ബു, എ​​​ന്‍എ​​​സ്എ​​​സ് സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​ആ​​​ര്‍.​​​എ​​​ന്‍ അ​​​ന്‍സാ​​​ര്‍, എം​​​ജി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല എ​​​ന്‍എ​​​സ്എ​​​സ് പ്രോ​​​ഗ്രാം കോ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ ഡോ. ​​​ഇ.​​​എ​​​ന്‍. ശി​​​വ​​​ദാ​​​സ​​​ന്‍, കോ​​​ള​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ൽ ഡോ. ​​​വ​​​ര്‍ഗീ​​​സ് സി. ​​​ജോ​​​ഷ്വാ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം മേ​​​ഘ​​​ല ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

വാ​​​ര്‍ഡം​​​ഗം പി.​​​കെ. സേ​​​തു, ഗ്ര​​​ന്ഥ​​​ശാ​​​ല പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ സ​​​മി​​​തി ചെ​​​യ​​​ര്‍മാ​​​ന്‍ ബാ​​​ബു, ക​​​ണ്‍വീ​​​ന​​​ര്‍ പൊ​​​ന്ന​​​പ്പ​​​ന്‍, ഖ​​​ജാ​​​ന്‍ജി സൂ​​​സ​​​മ്മ, എ​​​ന്‍എ​​​സ്എ​​​സ് പ്രോ​​​ഗ്രാം ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് ഡോ.​​​കെ.​​​ആ​​​ര്‍. അ​​​ജീ​​​ഷ്, ഡോ. ​​​അ​​​മൃ​​​ത റി​​​നു ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​ര്‍ നി​​​ര്‍മാ​​​ണ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കു നേ​​​തൃ​​​ത്വം ന​​​ല്‍കി.