ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​സ​​ഭാ ബ​​ജ​​റ്റ്: റോ​​ഡു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ന് 7.5 കോ​​ടി
Monday, March 27, 2023 11:36 PM IST
ഏ​​റ്റു​​മാ​​നൂ​​ര്‍: ന​​ഗ​​ര​​സ​​ഭാ ബ​​ജ​​റ്റി​​ൽ വി​​വി​​ധ വാ​​ർ​​ഡു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​നും അ​​നു​​ബ​​ന്ധ പ്ര​​വൃ​​ത്തി​​ക​​ൾ​​ക്കു​​മാ​​യി 7.5 കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി. വാ​​ർ​​ഡു​​ക​​ളി​​ലെ പ്ര​​ധാ​​ന റോ​​ഡു​​ക​​ളെ​​ല്ലാം ത​​ക​​ർ​​ന്ന​​ത് വ്യാ​​പ​​ക പ​​രാ​​തി​​ക്ക് ഇ​​ട​​യാ​​ക്കി​​യി​​രു​​ന്നു.
61.73 കോ​​ടി രൂ​​പ വ​​ര​​വും 60.95 കോ​​ടി ചെ​​ല​​വും 77.70 ല​​ക്ഷം രൂ​​പ നീ​​ക്കി​​യി​​രി​​പ്പും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ബ​​ജ​​റ്റാ​​ണ് പാ​​സാ​​ക്കി​​യ​​ത്. ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണ്‍ ലൗ​​ലി ജോ​​ര്‍ജി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ന്ന കൗ​​ൺ​​സി​​ൽ യോ​​ഗ​​ത്തി​​ല്‍ വൈ​​സ് ചെ​​യ​​ര്‍മാ​​ന്‍ കെ.​​ബി. ജ​​യ​​മോ​​ഹ​​നാ​​ണ് ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.
ന​​ഗ​​ര​​സ​​ഭാ കാ​​ര്യാ​​ല​​യം ഈ ​​വ​​ർ​​ഷം
പു​​തി​​യ ന​​ഗ​​ര​​സ​​ഭാ കാ​​ര്യാ​​ല​​യ​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം ഈ ​​വ​​ർ​​ഷം പൂ​​ർ​​ത്തീ​​ക​​രി​​ക്കും.
സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ നി​​ര്‍മി​​ക്കു​​ന്ന കാ​​ര്യാ​​ല​​യ​​ത്തി​​നാ​​യി 4.87 കോ​​ടി രൂ​​പ​​യാ​​ണ് വ​​ക​​യി​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
ന​​ഗ​​ര​​സ​​ഭാ ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്‌​​സ് നി​​ര്‍മാ​​ണ​​ത്തി​​ന് 15.5 കോ​​ടി രൂ​​പ​​യും കൃ​​ഷി സം​​ബ​​ന്ധ​​മാ​​യ പ്ര​​വ​​ര്‍ത്തി​​ക​​ള്‍ക്ക് 71.39 ല​​ക്ഷം രൂ​​പ​​യും കു​​ടി​​വെ​​ള്ള​​ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നും പൊ​​തു​​ടാ​​പ്പു​​ക​​ളു​​ടെ പ​​രി​​പാ​​ല​​ന​​ത്തി​​നു​​മാ​​യി 62.75 ല​​ക്ഷം രൂ​​പ​​യും വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ട്.